സൗജന്യ മെഡിക്കല്‍ ക്യാംപും മരുന്നു വിതരണവും ഇന്ന്
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാംപും മരുന്നു വിതരണവും ഇന്നു രാവിലെ ഒന്‍പത് മണിക്ക് കുന്നുംപുറം മദ്റസാ ഹാളില്‍ നടക്കും.
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കുന്നുംപുറം ശാഖാ കമ്മിറ്റിയുടെയും ആലപ്പുഴ ഹെല്‍ത്ത് പാര്‍ക്ക് മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ക്യാംപ് ഡി.വൈ.എസ്.പി എം.ഇ. ഷാജഹാന് ഉദ്ഘാടനം ചെയ്യും.
ശാഖാ പ്രസിഡന്റ് എ.കെ ശിഹാബുദ്ദീന് അധ്യക്ഷനാകും.
ജമാഅത്ത് പ്രസിഡന്റ് ബി.എ. ഗഫൂര്‍, ജനറല്‍ സെക്രട്ടറി എ. ഹാരിസ്, ഹെല്‍ത്ത് പാര്‍ക് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ നിഹാസ് ബഷീര്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്, എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രട്ടറി എ.എം.എം ഷാഫി റഹ്മത്തുള്ള, ക്യാമ്പ് ഡയറക്ടര്‍ ജെ. ബാബു, രക്ഷാധികാരികളായ ബി. സൈനുദ്ദീന്‍, യൂനുസ് ഷെഹീര്‍ റസാഖ് ബാവ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."