പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു ബ്രിട്ടന്‍ തീരത്ത് ആഡംബര കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക് മടങ്ങി
ന്യൂഡല്‍ഹി/ കോഴിക്കോട്: കൊവിഡ് മൂലം കരയിലിറങ്ങാനാകാതെ കടലില്‍ കുടങ്ങിയ ആഡംഭര കപ്പലിലെ 47 മലയാളികളടക്കം അറുനൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങി.
കൊവിഡ് വ്യാപനം കാരണം ഗതാഗത അനുമതി നിഷേധിക്കപ്പെട്ട് ബ്രിട്ടനിലെ ദക്ഷിണ തീരമായ സൗതാംപ്ട്ടണില്‍ തീരത്തിറങ്ങാന്‍ അനുമതിയില്ലാതെ കപ്പലില്‍ തന്നെ കഴിയുകയായിരുന്നു തൊഴിലാളികള്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, സ്വദേശികളാണ് തൊഴിലാളികള്‍.എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കപ്പലില്‍ ജോലിക്കാരായുണ്ട്. ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളൊഴിച്ച് മറ്റുള്ളവര്‍ സ്വദേശത്തേക്ക് തിരിച്ചുപോയിരുന്നു. അമേരിക്കയിലെ ഫ്‌ലോറിഡ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഷിപ്പിങ് കംപനിയുടെ മാരല്ല ലൈന്‍ ക്രൂയിസ് ആഡംബര കപ്പലിലെ തൊഴിലാളികളാണ് തീരമണയാനാവാതെ പ്രതിസന്ധിയിലായത്. തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാന്‍ കപ്പല്‍ അധികൃതര്‍ തയാറായിട്ടും ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ അനുമതി ലഭിക്കാന്‍ വൈകിയതാണ് യാത്ര നീളാന്‍ കാരണം. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി കേന്ദ്ര സര്‍ക്കാരുമായും ലണ്ടണിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായും ഷിപ്പിങ് കംപനിയുമായും തെഴിലാളികളുടെ മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് ബന്ധപ്പെടുകയായിരുന്നു. ഷിപ്പിങ് കംപനിയുടെ തന്നെ രണ്ട് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് തൊഴിലാളികളെ ഇന്ത്യയിലെത്തിച്ചത്. സൗതാംപ്ടണില്‍ നിന്ന് കരമാര്‍ഗം ലണ്ടനിലെത്തിച്ച് തുയി എയര്‍ലൈന്‍സില്‍ വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കുകയായിരുന്നു. 650 തൊഴിലാളികളാണ് മുംബൈ, ഗോവ വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്. മലയാളികളെ കംപനി ചെലവില്‍ എട്ടുദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. പഞ്ചനക്ഷത്ര ഹോട്ടലായ ട്രൈഡന്റിലാണ് തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും കംപനി ഒരുക്കിയിരിക്കുന്നത്. ക്വാറന്റൈന്‍ കാലാവാധി അവസാനിച്ചാല്‍ വ്യോമമാര്‍ഗം എല്ലാവരെയും കൊച്ചിയിലെത്തിക്കാമെന്ന് കംപനി അധികൃതര്‍ അറിയിച്ചതായി കപ്പലിലെ മുഖ്യ ഷെഫും മങ്കട സ്വദേശിയുമായ ഖാലിദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."