HOME
DETAILS
MAL
മുഴുവന്‍ പാചകത്തൊഴിലാളികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: എസ്.ടി.യു
backup
July 05 2018 | 07:07 AM
തൃക്കരിപ്പൂര്‍: എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പാചകത്തൊഴിലാളികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സ്വതന്ത്ര കുക്കിങ് ആന്‍ഡ് കാറ്ററിങ് വര്‍ക്കേഴ്സ് യൂനിയന്‍ (എസ്.ടി.യു) ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം എസ്.ടി.യു ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ പി. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. പി.ഇ നൗഷാദ്, ശംസുദ്ദീന്‍ ആയിറ്റി, അനീസ്, ഇബ്റാഹിം മണിയനോടി, പറമ്പന്‍ രവി, എം.എച്ച് ബഷീര്‍, കെ.പി അബ്ദുറസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."