കുമ്പഞ്ഞി പാടത്ത് നെല്‍കൃഷി തുടങ്ങി
അരൂര്‍: ചന്തിരൂര്‍ കുമ്പഞ്ഞി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചുകൊണ്ട് വിത്ത് വിതരണം നടത്തി. വിത്ത് വിതരണം ഗ്രാമപഞ്ചായത്ത് അംഗം പി.കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. 196 ഏക്കര്‍ വരുന്ന കുമ്പഞ്ഞി പാടശേഖരത്തില്‍ ഇപ്രാവശ്യം നൂറ് ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുമെന്ന് സംഘം പ്രസിഡന്റ് ടി.കെ ശശിധരന്‍പിള്ള പറഞ്ഞു. ഉപ്പുവെള്ളത്തെ അതിജീവിക്കാന്‍ കഴിവുള്ളതും ഭൂ സൂചിക അംഗീകാരമുള്ളതുമായ ചെട്ടു വിരിപ്പാണ് ഇവിടെ കൃഷിയിറക്കുന്നത്.വയലുടമകള്‍ കൃഷിക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് കുമ്പഞ്ഞി കര്‍ഷകസംഘം നേരിട്ടാണ് കൃഷിയിറക്കുന്നത്. കൃഷിക്കായി 130 പറ വിത്ത് തയ്യാറാക്കി വച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കൃഷിയിറക്കാറുണ്ടെങ്കിലും ആറ്റക്കിളികളുടെ ആക്രമണം ഉണ്ടാകുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം 30 പറനെല്ല് മാത്രമാണ് ലഭിച്ചത്. പ്രസിഡന്റ് ടി.കെ ശശിധരന്‍ പിള്ള അധ്യക്ഷനായിരുന്നു. യു.സി ഷാജി, അഗസ്റ്റിന്‍ കരിക്കാണികളത്തില്‍, ആര്‍.കെ രമേശന്‍, ടി.കെഅബ്ദുല്‍ ഖാദര്‍, എ. അയ്യപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."