ന്യൂട്ടന്റെ രണ്ടാം ചലന നിയമം തെറ്റെന്ന് കണ്ടെത്തല്‍
ലണ്ടന്‍: സര് ഐസക് ന്യൂട്ടന്റെ രണ്ടാംചലന നിയമത്തിന് വിരുദ്ധമായി നെഗറ്റീവ് മാസുള്ള (വിപരീത പിണ്ഡം) ദ്രാവകം കണ്ടെത്തി. ബലം പ്രയോഗിക്കുന്ന ദിശയ്ക്ക് വിപരീതമായാണ് ഇതു ചലിക്കുന്നതെന്ന് ഭൗതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സ് ജേണലിലാണ് ശാസ്ത്രത്തിലെ പുതിയ പ്രതിഭാസത്തിന്റെ കണ്ടെത്തല്‍ വിശദീകരിക്കുന്നത്.
വാഷിങ്ടണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ (ഡബ്ല്യു.എസ്.യു) പ്രൊഫ. പീറ്റര്‍ ഏംഗല്‍സും സംഘവുമാണ് നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്.
രണ്ടു വസ്തുക്കളിലുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിന്മേല് പ്രയോഗിക്കപ്പെടുന്ന അസന്തുലിത ബലത്തിനു നേര് അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും ആയിരിക്കും എന്നാണ് ന്യൂട്ടന്റെ രണ്ടാം ചലന നിയമത്തില്‍ പറയുന്നത്. എന്നാല്‍ നെഗറ്റീവ് മാസുള്ള ദ്രവ്യം ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടെത്തല്‍.
റുബീഡിയം ആറ്റത്തെ അബ്സല്യൂട്ട് സീറോ (-273 ഡിഗ്രി)യിലേക്ക് എത്തിച്ചാണ് ഇതു സാധ്യമാക്കിയത്. ഈ അവസ്ഥയില്‍ ദ്രവ്യത്തിന്റെ ചലനം ഏറ്റവും താഴ്ന്ന നിലയിലായിരിക്കും.
സൂപ്പര്‍ ഫ്ളൂയിഡ് അവസ്ഥയിലെത്തുന്ന ദ്രവ്യത്തിന് ഊര്‍ജ നഷ്ടം സംഭവിക്കുന്നില്ല. അബ്സല്യൂട്ട് സീറോയിലെത്തിയ ആറ്റത്തെ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചപ്പോഴാണ് ശാസ്ത്രലോകം അത്ഭുതപ്പെട്ടത്. അദൃശ്യ മതിലില്‍ തട്ടി ആറ്റം പിന്നോട്ട് വരുന്നതായാണ് കണ്ടെത്തിയതെന്ന് ഡബ്ല്യു.എസ്.യു അസി. പ്രൊഫ. മൈക്കള്‍ ഫോബ്സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."