തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കാലമായാല്‍ മലയാളകവി മഞ്ഞളൂരിന് തിരക്കാണ്
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പുകാലമായതിനാല്‍ മലയാളകവിയായ മഞ്ഞളൂരിനും തിരക്കിന്റെ കാലമാണ്. കാരണം തെരഞ്ഞെടുപ്പുകാലങ്ങളില്‍ പ്രധാനമായും പ്രചരണവാഹനങ്ങളില്‍ അധികവും മഞ്ഞളൂരിന്റെ രചനകളാണ്. പാലക്കാട് മഞ്ഞളൂര്‍ സ്വദേശിയും മലയാള കവിയുമായ മഞ്ഞളൂര്‍ ബാലഗംഗാധരന്‍ ഇപ്പോള്‍ കോയമ്പത്തൂരിലാണ് താമസം. കോയമ്പത്തൂര്‍ സത്യമംഗലം റോഡില്‍ കോവില്‍ പാളയത്ത് ഹൗസ് നം. 165 ല്‍ താമസക്കാരനായ മഞ്ഞളൂരിന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ വകഭേദമില്ലാതെ ഡി.എം.കെയും, എ.ഡി.എം.കെയും എന്നുവേണ്ട ചെറുതും വലുതുമായ എല്ലാപാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പു ഗാനങ്ങളെഴുതാന്‍ മഞ്ഞളൂര്‍റെഡിയാണ്. ഇരുപതു വര്‍ഷകാലമായി കോയമ്പത്തൂര്‍ താമസക്കാരനായ മഞ്ഞളൂര്‍ ബാലഗംഗാധരനെന്ന മലയാളി ഇതിനോടകം തമിഴില്‍ നിരവധി ഗാനങ്ങളെഴുതിയിട്ടുണ്ട്. എന്നാല്‍ കൂടുതലായും ഡിഎംകെയുടെയും ഉദയസൂര്യനെയും എഡിഎംകെയിലെ രണ്ടിലക്കുവേണ്ടിയും എഴുതിയ മൂന്‍ട്രുലകം കാത്തുവരും കതിരവന്‍ ഓളിപ്പോള്‍.. മൂവരുമുള്ളത്തില്‍ തെളിവാകും.. എന്ന ഗാനവും, എ.ഡി.എം.കെ യുടെ രണ്ടിലയെ വര്‍ണിച്ചുള്ള അണൈത്തെണ്ട്ട്രും കൂടെ കൊണ്ടു നടക്കും പെറ്റതായല്ലവാ .. അമ്മാ.. അന്ത അമ്മാവില്‍ ആച്ചി വീണ്ടും മലര്‍ന്തിടെ ഇരെട്ടിലൈക്ക് വാക്കളിപ്പീര്‍ എന്ന ഗാനവും ഏറെ ഹിറ്റാണ്. വെള്ളിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്നാണ് മഞ്ഞളൂര്‍ പറയുന്നത്. കഴിഞ്ഞകാലങ്ങളില്‍ തെരഞ്ഞെടുപ്പുകാലത്ത് ഗാനങ്ങളെഴുതുമ്പോള്‍ അമ്മയുണ്ടായിരുന്നെങ്കിലും ഇത്തവണ അമ്മയില്ലാത്തൊരു തെരഞ്ഞെടുപ്പില്‍ ഗാനങ്ങളെഴുതുമ്പോഴും അമ്മയുടെ വേര്‍പ്പാട് മഞ്ഞലൂരിന് വേദനാജനകമാണ്. നീലഗിരിയില്‍ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാര്‍ഥി രാജയുടേയും കോയമ്പത്തൂരിലെ എ.ഡി.എം.കെ സ്ഥാനാര്‍ഥി നടരാജനും പൊള്ളാച്ചിയില്‍ മത്സരിക്കുന്ന ശണ്‍മുഖ സുന്ദരത്തിനും വേണ്ടി പ്രചരണം ചൂടുപ്പിടിക്കുമ്പോള്‍ മുന്നണികള്‍ക്കൊപ്പം തകര്‍പ്പന്‍ പാട്ടുകള്‍ എഴുതുന്ന തിരക്കിലാണ് മഞ്ഞളൂരും. പാര്‍ട്ടികളുടെ ഉത്തരവുകള്‍ കിട്ടിയാല്‍ ആനുകാലികവും സമകാലികവുമായ വിയങ്ങള്‍ ഉള്‍കൊള്ളിച്ച് ഗാനങ്ങളെഴുതുകയാണ് പതിവ്. എഴുതിയ ഗാനങ്ങള്‍ മുന്നണികള്‍ക്ക് കൈമാറിയാല്‍ രീതി ചിട്ടപ്പെടുത്തുവാനും, തട്ടുപ്പൊളിപ്പന്‍ ഗാനങ്ങളായി പുറത്തുവരുത്തുന്നതിനും അണിയറക്കാര്‍ വേറെയുമുണ്ട്. വാജ്‌പേയ്, ജയലളിത, കരുണാനിധി, എന്നിവര്‍ മരിച്ചപ്പോള്‍ അനുശോചനഗാനങ്ങളുമെഴുതിയ ആളാണ് മഞ്ഞളൂര്‍ തെരഞ്ഞെടുപ്പു ഗാനങ്ങളെഴുതുന്നതിന് ഒരു പാര്‍ട്ടിയോടും പ്രത്യേക ഫീസൊന്നും വാങ്ങാറില്ലെങ്കിലും ഒരു കലികൂടിയായ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് എഴുതുന്നതെന്നും തെരഞ്ഞെടുപ്പു തിരക്കിനിടയിലും പാലക്കാടെ മഞ്ഞളൂര്‍ ബാലഗംഗാധരന്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇന്‍ഡോറിന്‍ നിന്നിറങ്ങിയ മകരജ്യോതി എന്ന മാസികയും കോയമ്പത്തൂരിന്‍ നിന്നിറങ്ങിയ ഭദ്രദീപം എന്ന മാസികയും, യേശു ക്രിസ്തുവിനെ പറ്റിയുള്ള മാസികകളും മഞ്ഞളൂരിനെ ശ്രദ്ധേയനാക്കിയിട്ടുണ്ട്. എതായാലും മലയാള കവിയെന്ന ഖ്യാതിയുണ്ടായിട്ടും തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പുകാലമായാല്‍ മഞ്ഞലൂരിന് തിരിക്കിന്റെ ദിനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."