വായനാ പക്ഷാചരണം: മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഇന്ന്
തൊടുപുഴ: വായനാപക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളുടെ സമാപനം വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് 2.30ന് നടക്കും. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നടത്തിയ വായനക്വിസ്, കവിതാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
വായനക്വിസ് മത്സരം യു.പി വിഭാഗത്തില്‍ മെര്‍ലിന്‍ സിജു ( സെന്റ് മേരീസ് എച്ച്.എസ്.എസ് മുരിക്കാശ്ശേരി) ഒന്നാംസ്ഥാനവും സിദ്ധാര്‍ത്ഥ് ബി നായര്‍ (എസ്.എന്‍.വി എച്ച്.എസ്.എസ്, എന്‍.ആര്‍.സിറ്റി) ഹാരിയറ്റ് ജെ. വാഴപ്പിള്ളി ( സെന്റ് ജോര്‍ജ്ജ് യു.പി.എസ്, വാഴത്തോപ്പ്) രണ്ടാം സ്ഥാനവും, ബ്രിജിമോള്‍ മനോജ് (എസ്.എം.യു.പി.എസ് മണിപ്പാറ) മൂന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അങ്കിത മരിയ ജോസ് (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്) ഒന്നാംസ്ഥനവും വന്ദന ബി ശങ്കര്‍ (സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് , അട്ടപ്പള്ളം) രണ്ടാം സ്ഥാനവും , തീര്‍ത്ഥ രാജു (വിമല എച്ച്.എസ്, വിമലഗിരി) മൂന്നാം സ്ഥാനവും നേടി. കവിതാലാപന മത്സരത്തില്‍ യു.പി വിഭാഗത്തില്‍ സെലിന്‍ മേരി റോബര്‍ട്ട് (എം.കെ.എന്‍.എം.എച്ച്.എസ്.എസ് , കുമാരമംഗലം) ഒന്നാംസ്ഥാനവും വൈഷ്ണവി ജയചന്ദ്രന്‍ (എസ്.ജി.യു.പി.എസ്, വാഴത്തോപ്പ്) രണ്ടാംസ്ഥാനവും ശ്രീക്കുട്ടി മനോജ് (ജി.യു.പി.എസ്, പൈനാവ്) മൂന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വന്ദന ബി ശങ്കര്‍ (സെന്റ് തോമസ് ഇ.എം.എച്ച്.എസ്, അട്ടപ്പള്ളം) ഒന്നാം സ്ഥാനവും ദേവനന്ദ സുനില്‍ (സെന്റ് തോമസ് എച്ച്.എസ്.എസ്, തോക്കുപാറ) രണ്ടാം സ്ഥാനവും അന്നാ ആന്ത്രോസ് (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്) മൂന്നാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."