പത്തുകോടിയുടെ കള്ളപ്പണവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി അറസ്റ്റില്‍: സ്ത്രീയടക്കം അഞ്ചുപേരും പിടിയില്‍
അമൃതസര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ഫാദര്‍ ആന്റണി മാടശ്ശേരിയെ പഞ്ചാബ് എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണവുമായി കസ്റ്റഡിയിലെടുത്തു. പത്തു കോടിയുടെ ഹവാല പണവുമായാണ് ഇയാളെ ജലന്ധറിലെ വസതിയില്‍ നിന്ന് പിടികൂടിയിരിക്കുന്നത്. കൂടെ ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേരെയാണ് എന്‍ഫോഴസ്‌മെന്റ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫ്രാന്‍സിസ്‌കോ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനത്തു നിന്നാണ് പണം പിടികൂടിയത്. സംശയം തോന്നി പരിശോധന നടത്താനാണ് സംഘമെത്തിയിരുന്നത്. പരിശോധനയില്‍ കണക്കില്‍പെടാത്ത പണം കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്തതില്‍ വ്യാജ കറന്‍സികളുമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. 9 കോടി 66 ലക്ഷം രൂപയുമായാണ് പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫീസില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാപിച്ചതാണ് ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് ജീസസ്. ഇതിന്റെ ഡയറക്ടര്‍ ജനറല്‍ ആണ് ഫാദര്‍ ആന്റണി മാടശ്ശേരി. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ആന്റണി മാടശ്ശേരി ഉള്‍പ്പടെ ആറു പേരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്തത്. മൂന്നു കാറുകളിലായി എത്തിയ ഇവരില്‍ നിന്ന് 9 കോടി 66 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുത്തു എന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
ബിഷപ്പിന്റെ അടുത്ത സഹായിയായ വൈദികനെ ഇന്നലെ രാത്രിയിലാണ് പിടികൂടിയത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അപ്പോള്‍ വ്യക്തമാക്കിയിരുന്നില്ല. നാളെ രാവിലെ 8 30 ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വാര്‍ത്താ സമ്മേളനം ഇതുവരേ വിളിച്ചിട്ടില്ലെങ്കിലും കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്. ദില്ലിയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."