പെണ്‍കുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറി; സംഘര്‍ഷം
കഴക്കൂട്ടം: കലോത്സവത്തിനെത്തിയ പെണ്‍കുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കാര്യവട്ടം കാംപസില്‍ സംഘര്‍ഷം. യുവാവിനൊപ്പമുണ്ടായ വരും സ്ഥലത്തുണ്ടായവരും തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. യുവാവ് അപമര്യാദയായി സംസാരിക്കുകയും പെണ്‍കുട്ടിയുടെ പ്രതികരണത്തില്‍ പ്രകോപിതനായ തല്ലുകയും ചെയ്തതായി പറയപ്പെടുന്നു. തുടര്‍ന്ന് കാംപസിന്റെ വടക്കുഭാഗത്തേക്ക് പോയ യുവാവിനെ സംഭവമറിഞ്ഞ യുവാക്കള്‍ പിടിച്ചുനിര്‍ത്തി താക്കീത് ചെയ്ത് സംസാരിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീകാര്യം പൊലിസ് സ്റ്റേഷനിലെ പൊലിസുകാര്‍ സ്ഥലത്തെത്തി. സംഘാടക സമിതിയില്‍ ഉള്ളവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന എസ്.ഐയുടെ വാക്കുകള്‍ അവരെ ചൊടിപ്പിച്ചു. തുടര്‍ന്ന് സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളും എസ്.ഐയും തമ്മില്‍ ഏറെനേരം തര്‍ക്കിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."