ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്: ഇന്നും ദുരൂഹതയൊഴിഞ്ഞില്ല
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ടിട്ട് 32 വര്‍ഷം പിന്നിടുമ്പോഴും ദുരൂഹത നീങ്ങിയില്ല.1985 ഏപ്രില്‍ ഒന്നിനാണ് തിരുവാഭരണം നഷ്ടപ്പെട്ടത്. 201 ഗ്രാം തൂക്കം വരുന്ന മൂന്ന് തിരുവാഭരണങ്ങളാണ് കാണാതായത്. എറെ അഭ്യൂഹങ്ങളും ആരോപണങ്ങളും സൃഷ്ടിച്ചുവെന്നല്ലാതെ വ്യക്തമായ ഒരുവിവരവും ലഭിച്ചില്ല.
ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തെ മണിക്കിണറില്‍ തിരുവാഭരണം ഉണ്ടാകുമെന്ന വാര്‍ത്തയെ തുടര്‍ന്ന് മൂന്ന് തവണയാണ് കിണര്‍ ശുചീകരിച്ചത്. 1985 ലും 2013 ലുമാണ് വൃത്തിയാക്കിയത്.
ശേഷം മണിക്കിണറിനകത്ത് തിരുവാഭരണമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാനെന്നോണം 2014 ല്‍ കിണര്‍ വറ്റിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2014 ല്‍ തിരുവാഭരണത്തിന്റെ ചില ഭാഗങ്ങള്‍ ലഭിച്ചിരുന്നു.
നാഗപട താലി മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതിന് എകദേശം 60ഗ്രാം തൂക്കം വരും. ഇതില്‍ 29 രത്‌നക്കല്ലുകള്‍ ഉണ്ട്.
അന്ന് തിരുവാഭരണങ്ങള്‍ തിരികെ ലഭിച്ചുവെന്ന വാര്‍ത്ത പരക്കുകയും ചെയ്തു. ചില വ്യക്തികള്‍ ആരോപണ വിധേയരായി. ചിലര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു. ഒരുപ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും ആരോപണ വിധേയനായി. ഇദ്ദേഹം അതിനെതിരേ പ്രതികരിച്ചില്ല.
നഷ്ടപ്പെടുന്ന സമയത്ത് കക്കാട് ദാമോദരന്‍ നമ്പൂതിരിയായിരുന്നു മേല്‍ശാന്തി. ഇദ്ദേഹവും കുടുംബവും ഏറെ മാനസിക പീഡനത്തിനിരയായി. നാഗപട താലി കിട്ടിയത് ഈ കുടുംബത്തിന് വളരെ ആശ്വാസം നല്‍കി.
2014 ല്‍ നാഗപട താലി ലഭിച്ചതിന്റെ തുടരന്വേഷണം നടക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അന്വേഷണങ്ങളെല്ലാം അസ്തമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."