കിംസ് മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഒന്‍പതിന്
കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പായ കിംസിന്റെ കൊട്ടിയത്തെ ആശുപത്രിയോടു ചേര്‍ന്ന് 100 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. ഒന്‍പതിനു വൈകിട്ട് അഞ്ചിനു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ. രാജു മുഖ്യാതിഥിയാകും.
2013 ഏപ്രിലില്‍ കൊട്ടിയത്തു പ്രവര്‍ത്തനം ആരംഭിച്ച കിംസ് കൊല്ലം പുതിയ ബ്ലോക്ക് സജ്ജമാകുന്നതോടെ ലോകോത്തര നിലവാരമുള്ള ഓപ്പറേഷന്‍ തിയറ്ററുകള്‍, സി.ടി സ്‌കാന്‍, 4ഡി സ്‌കാന്‍ തുടങ്ങിയ സംവിധാനങ്ങളുമുള്ള അത്യാധുനിക റേഡിയോളജി വിഭാഗം, ലെവല്‍ 3 എന്‍.ഐ.സി.യു, ഗുരുതരമായ പകര്‍ച്ചവ്യാധി, പൊള്ളല്‍ എന്നിവയുടെ പരിചരണത്തിനായി രണ്ടു കിടക്ക മുറികളുള്ള പ്രത്യേക ഐസോലേഷന്‍ റൂഗ, അഞ്ച് ബെഡുകളുള്ള നൂതന ഡയാലിസ് യൂനിറ്റ്, എന്‍ഡോസ്‌കോപ്പി യൂനിറ്റ്, നൂതന സജ്ജീകരണങ്ങളുള്ള സൂപ്പര്‍ സ്യൂട്ട് റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ലാഭമാക്കിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത-ട്രോമകെയര്‍, ലബോറട്ടറി (ഡയഗ്‌നോസ്റ്റിക്‌സ്-ഫാര്‍മസി വിഭാഗങ്ങള്‍, 20 ബെഡുകളുള്ള ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, ഫീറ്റല്‍ മെഡിസിന്‍ വിഭാഗം, മികവുറ്റ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം, പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പ്-ആന്റിനാറ്റല്‍-സര്‍ജറി എന്നിവയ്ക്കായി പ്രത്യക പാക്കേജുകള്‍ എന്നിങ്ങനെ ഓട്ടേറെ സേവനങ്ങളും ലഭ്യമാണ്.
ഏമര്‍ജന്‍സി മെഡിസിന്‍ മുതല്‍ ഡയറ്ററി ആന്‍ഡ് ന്യൂട്രീഷന്‍ ക്ലിനിക് വരെ പ്രവര്‍ത്തിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രൂപ്പ് സി.ഒ.ഒ ഇന്ത്യന്‍ ഹെഡ് നീലകണ്ഠന്‍, കിംസ് കൊല്ലം ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ഇ.എന്‍ താരിഖ്, മെഡിക്കല്‍ സൂപ്പരിന്‍ഡന്റ് ഡോ. അനീഷ ബാവ സലിം, ഗുരുപൂജ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."