പ്രവാസികളുടെ വരവ് എങ്ങനെ മുടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: ചെന്നിത്തല
തിരുവനന്തപുരം: വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് എങ്ങനെ മുടക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുകയേയുള്ളൂ. ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വിമാനങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരും ഒന്നിച്ചുവന്നാല്‍ രോഗവ്യാപനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, വിമാനങ്ങളെക്കാള്‍ കൂടൂതല്‍ യാത്രക്കാര്‍ ട്രെയിനുകളിലും വിമാനങ്ങളിലും ആഭ്യന്തരയാത്ര നടത്തുന്നുണ്ട്. അവര്‍ ഒന്നിച്ചുവരുമ്പോള്‍ വരുമ്പോള്‍ രോഗ്യാവപനം ഉണ്ടാകില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
പ്രവാസികള്‍ മടങ്ങിയെത്തുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. ജില്ലാകേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളുടേയും എം.പിമാരുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."