ന്യായവില കുടിവെള്ള പാര്‍ലറുമായി കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക്
മുഹമ്മ: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ ന്യായവില കൂടിവെള്ള പാര്‍ലറുകളുമായി കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക്.
കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് 1558 ന്റെ ആഭിമുഖ്യത്തിലാണ് നീതി മെഡിക്കല്‍ സ്റ്റോര്‍, നന്‍മ സ്റ്റോര്‍ എന്നതുപോലെ ന്യായവില കുടിവെള്ള പാര്‍ലറും തുറന്നത്. ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡ് ഓഫിസില്‍ ഇന്നലെ രാവിലെ 11.30ന് കുടുംബശ്രീ മിഷന്‍ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗം സി.എസ് സുജാത എക്‌സ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു.
പൊതുമാര്‍ക്കറ്റിനേക്കാള്‍ വില കുറച്ച് ഇവിടെ നിന്നും കുടിവെള്ളം കിട്ടുന്നത് ദേശീയ പാതയിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഒരു സഹായമാണെന്ന് അവര്‍ പറഞ്ഞു.
സഹകരണ ബാങ്കിന്റെ സബ്‌സിഡിയുടെ സഹായത്തോടെയാണ് വില കുറച്ചു നല്‍കുന്നത്. പുറം മാര്‍ക്കറ്റില്‍ 18 രൂപ വാങ്ങുന്ന കുപ്പിവെള്ളത്തിന് 10 രൂപയാണ് ഇവിടെ ഈടാകുന്നത്. വനിതാ സെല്‍ഫിയുമായി ചേര്‍ന്ന് ആരംഭിച്ച പാര്‍ലറില്‍ നാടന്‍ സ്‌ക്വാഷുകളും വിവിധതരം പൊടികളും മിതമായ വിലയില്‍ ലഭിക്കും.
ദേശീയ പാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് പാര്‍ലര്‍ തയ്യാറാക്കിയിട്ടുള്ളത്. ശുദ്ധജലത്തിനായി ബാങ്കിന്റെ സഹകാരി ബാബു കറുവള്ളി രൂപകല്‍പ്പന ചെയ്ത മഴ സംഭരണി വായ്പാ പദ്ധതിയും ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനുള്ള തണ്ണീര്‍ത്തണല്‍ വായ്പാ പദ്ധതിയും ബാങ്ക് വിജയകരമായി നടപ്പിലാക്കിവരുന്നു.
ബാങ്കിന്റെ സഹകാരികളുടെ വീട്ടിലും കുടിവെള്ളം ന്യായവിലയ്ക്ക് എത്തിക്കുവാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട കമ്പനികളുടെ കുടിവെള്ളമാണ് പാര്‍ലറിലൂടെ ലഭ്യമാക്കുക. പ്രസിഡന്റ് എം സന്തോഷ്‌കുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം ജമീലാ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ആര്‍ വിജയകുമാരി, രവി പാലത്തുങ്കല്‍, കെ ബാബുമോന്‍, സുദര്‍ശനാഭായി ടീച്ചര്‍, ബാബു കറുവള്ളി, കെ കൈലാസന്‍, അനിലാ ബോസ്', കെ ഷണ്മുഖന്‍, വിജയാ മുരളീകൃഷ്ണന്‍, പ്രസന്നാ മുരളി, ടി ഗീത, വി. പ്രസന്നന്‍, ഗീതാ കാര്‍ത്തികേയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."