കേന്ദ്രമന്ത്രിയുടെ വാഹനം വഴിതെറ്റിയെന്ന വാര്‍ത്ത: കെട്ടിച്ചമച്ചതെന്ന് പൊലിസ്
കല്‍പ്പറ്റ: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സഞ്ചരിച്ച വാഹനം വഴിതെറ്റിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ പ്രതികൂട്ടിലാക്കാന്‍ ബി.ജെ.പി നടത്തിയ പ്രചാരണമാണ് വഴിതെറ്റല്‍ വാര്‍ത്തയായതെന്ന് പൊലിസ്.
മദ്യപിച്ച് മേപ്പാടിയിലുള്ള റിസോര്‍ട്ടിലെത്തി അക്രമം നടത്തിയ ബി.ജെ.പി അനുഭാവികളായ അഞ്ചുപേരെ കഴിഞ്ഞ ദിവസം മേപ്പാടി എസ്.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രിയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുള്ള എസ്.ഐ ആയിരുന്നു ഇത്. രണ്ടു ദിവസം മുമ്പ് മേപ്പാടി എസ്.ഐ ജിതേഷ് ചൂരല്‍മലയില്‍ നിന്നും പട്രോളിങ് നടത്തി മടങ്ങുന്നതിനിടെ കള്ളാടിയില്‍ മദ്യലഹരിയില്‍ ബഹളം വച്ച അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പുത്തുമല സ്വദേശികളായ ബിജു, ശ്രീജിത്, വെങ്കിടന്‍, ബിനു, പ്രദീഷ് എന്നിവരാണ് പിടിയിലായത്. വൈദ്യ പരിശോധനക്ക് ശേഷം കേസെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. അന്ന് രാത്രി തൊള്ളായിരംകണ്ടിയിലുള്ള തന്റെ റിസോര്‍ട്ടില്‍ ഒരു സംഘമെത്തി തന്നെയും ജീവനക്കാരനെയും മര്‍ദിച്ചതായി പരാതിയുമായി റിസോര്‍ട്ട് ഉടമയും സ്‌റ്റേഷനിലെത്തില്‍. അക്രമം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.
അക്രമത്തില്‍ പരുക്കേറ്റയാള്‍ കല്‍പ്പറ്റയില്‍ ചികിത്സ തേടുകയും ചെയ്തു. അടുത്ത ദിവസം ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമ്പോഴാണ് മദ്യപിച്ച് കേസെടുത്തവര്‍ തന്നെയാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞത്. റിസോര്‍ട്ട് ഉടമ മര്‍ദിച്ചവെന്നാരോപിച്ച് ഇവര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. യാതൊരു പരിക്കുമില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവരെ എസ്.ഐ ജിതേഷ് കസ്റ്റഡിലെടുത്തു.
ബുധനാഴ്ച ഇവരെ കോടതി റിമാന്റും ചെയ്തു. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ എസ്.ഐയെ വളിച്ചിരുന്നുവെങ്കിലും നടന്നില്ല. ഇതിനിടയില്‍ കുറുവാദ്വീപിലേക്ക് പോകുന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ എസ്‌കോര്‍ട്ട് ചുമതലയും ഈ എസ്.ഐക്കായിരുന്നു. രണ്ട് വഴിയുള്ളതില്‍ ഒന്ന് തകര്‍ന്ന് കിടക്കുകയാണ്. പനമരത്ത് ഡ്യൂട്ടയിലുള്ള പൊലിസുകാരുടെ നിര്‍ദേശ പ്രകാരമാണ് തകരാത്ത റോഡ് തെരഞ്ഞെടുത്തത്.
വനംവകുപ്പിന്റെ അധീനതയിലുള്ള പ്രവേശന കവാടത്തിലേക്കാണ് മന്ത്രി എത്തുന്നതെന്നായിരുന്നു ആദ്യം നിര്‍ദേശം. ഇതുപ്രകാരം ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോഴാണ് എത്തേണ്ടത് ഡി.റ്റി.പി.സിയുടെ കവാടത്തിലേക്കാണെന്ന നിര്‍ദേശമെത്തിയത്.
അപ്പോള്‍ തന്നെ തിരികെ സഞ്ചരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം മന്ത്രിയുടെ വാഹനം വഴിതെറ്റിയെന്നും പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും പ്രചാരണമുണ്ടായി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുള്ളപ്പോള്‍ തന്നെ മേപ്പാടിയിലെ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളും എസ്.ഐയോട് നേതാക്കള്‍ ഉന്നയിച്ചിരുന്നു. അതിനിടെയാണ് പ്രവര്‍ത്തകര്‍ റിമാന്റിലാവുന്നത്. ഇതോടെ എസ്.ഐക്കെതിരെയുള്ള പ്രചാരണം ശക്തമാക്കി ഇവര്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ചെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."