HOME
DETAILS
MAL
സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിതപരിശോധന
backup
July 14 2016 | 11:07 AM
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിതപരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന്റെ ഉത്തരവ്.
സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ നല്കിയ പരാതിയിലാണ് അന്വേഷണം. സ്പോര്‍ട്സ് ലോട്ടറി അഴിമതിയും നിയമനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കും. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റായിരിക്കും അന്വേഷണം നടത്തുക.
കൗണ്‍സിലില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതികളാണ് അന്വേഷിക്കുക. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് സ്പോര്‍ട്സ് ലോട്ടറിയില്‍ വന്‍ അഴിമതി നടന്നതായി അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചിരുന്നു.
കൗണ്‍സില്‍ ചെലവിലെ വിദേശ യാത്രകള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ചെലവില്‍ വിദേശ പരിശീലനം തുടങ്ങിയവയില്‍ അഴിമതി നടന്നുവെന്നാണ് അഞ്ജു ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."