HOME
DETAILS
MAL
ജഡ്ജിയുള്‍പ്പെടെ ക്വാറന്റൈനില്‍
backup
June 21 2020 | 03:06 AM
കൊച്ചി: കൊവിഡ് സ്ഥിരീകരിച്ച പൊലിസുകാരന് ഹൈക്കോടതി സമുച്ചയത്തില്‍ എത്തിയിരുന്നതായി കïെത്തിയതിനെ തുടര്‍ന്ന് ജഡ്ജിയുള്‍പ്പെടെ സ്വമേധയാ ക്വാറന്റൈനില്‍ പ്രവേശിച്ചു. ജഡ്ജിയെ കൂടാതെ വിജിലന്‍സ് സ്പെഷ്യല്‍ ഗവ. പ്ലീഡര്‍, അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ ലെയ്സണ്‍ ഓഫിസര്‍ എന്നിവരും ക്വാറന്റൈനിലാണ്.
കൊവിഡ് ബാധിച്ചയാള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി കെട്ടിടവും പരിസരവും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കി. അതിനിടെ, ഹൈക്കോടതിയില്‍ ജൂണ്‍ 30 വരെ സിറ്റിങ്ങും ഫയലിങ്ങും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. ഇ-ഫയലിങ്ങും വിഡിയോ കോണ്‍ഫറന്‍സ് സിറ്റിങ്ങും നടത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."