പാലരുവി എക്സ്പ്രസ് ട്രെയിനിന് കുറുപ്പന്തറയില്‍ സ്വീകരണം നല്കി
കടുത്തുരുത്തി: പുനലൂര്‍ പാലക്കാട് റൂട്ടില്‍ പ്രഥമ സര്‍വിസ് നടത്തിയ പാലരുവി എക്സ്പ്രസ് ട്രെയിനിന് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്കി. ഇതോടനുബന്ധിച്ചു ചേര്‍ന്ന സ്വീകരണ സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 33 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍ അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തില്‍ മാഞ്ഞൂര്‍ ബാങ്ക് പ്രസിഡന്റ് ലൂക്കോസ് മാക്കിയില്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് മഞ്ജു അജിത്ത്, ബ്ലോക്ക് മെമ്പര്‍മാരായ സി.എം. ജോര്‍ജ്ജ്, മേരി ജോസ്, വിവിധ ജനനേതാക്കളായ സുനു ജോര്‍ജ്ജ്, പി. സുകുമാരന്‍, ടോമി കാറുകുളം, ആന്‍സി സിബി, പസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."