സാംബശിവന്‍ ചരമവാര്‍ഷികം 23ന് സംഘടിപ്പിക്കും
കൊല്ലം: വി സാംബശിവന്‍ സാംസ്‌ക്കാരികസമിതിയുടെ ആഭിമുഖ്യത്തില്‍ വി സാംബശിവന്റെ 21-ാം ചരമവാര്‍ഷികവും അനുസ്മരണസമ്മേളനവും 23ന് വൈകിട്ട് 5.30ന് ചവറ തെക്കുംഭാഗം നടയ്ക്കാവ് മൈതാനിയില്‍ നടക്കുമെന്ന് സമിതി സെക്രട്ടറി ആര്‍ ഷാജിശര്‍മ്മ,വി സുബ്രഹ്മണ്യന്‍,ആര്‍ സന്തോഷ്,സി ശശിധരന്‍,വി യോഹന്നാന്‍,പി ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കൊല്ലത്തെ സാംബശിവന്‍ പുരസ്‌ക്കാരം ചലച്ചിത്രനടന്‍ നെടുമുടി വേണുവിന് നല്‍കും. ശാരദ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 25001 രൂപയും ശില്‍പ്പവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. കോളജ് തലത്തില്‍ കഥാപ്രസംഗത്തിന് ഒന്നാംസ്ഥാനം ലഭിച്ച അപര്‍ണ എസ് അനിലിനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച അഖിലക്കും കാഷ് അവാര്‍ഡുകളും സമ്മാനിക്കും.
വി സാംബശിവന്‍ സ്മാരകത്തിനായ് 25ലക്ഷം രൂപ അനുവദിച്ച സംസസ്ഥാന സര്‍ക്കാരിനെയും സ്മാരകം കൊല്ലം നഗരത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത കൊല്ലം മേയറിനെയും സമിതി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."