വര്‍ഗീയ പരാമര്‍ശം; മന്ത്രി കടകംപള്ളിക്കെതിരേ ഐ.എന്‍.എല്‍
മലപ്പുറം: ലോകസഭാ ഉപതെരഞെടുപ്പ് ഫലത്തെ നിരൂപണം ചെയ്തു സംസാരിക്കുന്നതിനിടെ മലപ്പുറം ജില്ലയെ വര്‍ഗീയമെന്നാക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ഐ.എന്‍.എല്‍. മന്ത്രിയുടെ പ്രസ്താവന അനുചിതവും അനവസരത്തിലുള്ളതുമാണെന്ന് പാര്‍ട്ടി വിലയിരുത്തി.
രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യങ്ങളെന്നാരോപിച്ച് അവയുടെ പാപഭാരം മലപ്പുറം ജില്ലയിലെ മൊത്തം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം ഉണ്ടാകരുതെന്നും മലപ്പുറത്ത് സാമുദായിക ധ്രുവീകരണം വഴി ആറിരട്ടി വോട്ട് വര്‍ധനവ് സ്വപ്നംകണ്ട ബി.ജെ.പിക്കു ദയനീയ തോല്‍വി സമ്മാനിച്ചത് മലപ്പുറത്തെ മതേതര വോട്ടര്‍മാരാണെന്നും ഐ.എന്‍.എല്‍ വിലയിരുത്തി. ഇടതുപക്ഷത്തിന് ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മന്ത്രിയും ഭരണനേതൃത്വം നല്‍കുന്ന പാര്‍ട്ടിയും പഠിക്കണം. അല്ലാതെ, ഒരു പ്രത്യേക പ്രദേശത്തെ കുത്തുവാക്കുകളിലൂടെ അവമതിക്കുകയല്ല ചെയ്യേണ്ടതെന്നും ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മുസ്തഫ, ജനറല്‍ സെക്രട്ടറി ടി.എ സമദ്, മീഡിയാ സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."