HOME
DETAILS
MAL
ഇവൈ ആഗോള പ്രതിനിധികള്‍ ടെക്നോപാര്‍ക്കിലെത്തി
backup
July 06 2018 | 19:07 PM
തിരുവനന്തപുരം: ലോക പ്രശസ്ത അക്കൗണ്ടിങ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഇവൈ (ഏണസ്റ്റ് ആന്‍ഡ് യെങ്)യുടെ പുതിയ പദ്ധതി തലസ്ഥാനത്തേക്ക്.
ഇതിനായി കമ്പനിയുടെ മാനേജിങ് സര്‍വിസസ് വിഭാഗം മേധാവി ഹോസ്സേ ലൂയി ഗാര്‍സിയ ഫെര്‍ണാണ്ടസ് അടങ്ങിയ സംഘം തിരുവനന്തപുരം ടെക്നോപാര്‍ക് സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
കമ്പനിയുടെ സ്ട്രാറ്റജിക് ഡയറക്ടര്‍ ജെയിന് കൊളേറ്റ്, ഇന്ത്യ ലൊക്കേഷന്‍ ലീഡര്‍ റിച്ചാര്‍ഡ് ആന്റണി, അസിസ്റ്റന്റ് ഡയറക്ടര്‍ ബിനു ശങ്കര്‍ തുടങ്ങിയവരാണ് ടെക്നോപാര്‍ക്കില്‍ എത്തിയത്. കേരളത്തില്‍ തിരുവന്തപുരത്തും, കൊച്ചിയിലും ഓഫിസുകളുള്ള ഏണസ്റ്റ് ആന്‍ഡ് യെങിന് നിലവില്‍ കേരളത്തില്‍ 5,000 ത്തോളം ജീവനക്കാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."