എക്‌സൈസ് ഓഫിസ് ഇനി പേപ്പര്‍ രഹിതം: ഇ-ഓഫിസ് തുടങ്ങി
കാസര്‍കോട്: ഡിവിഷന്‍ എക്‌സൈസ് ഓഫിസ് ഇനി പേപ്പര്‍ രഹിതമാകും. എക്‌സൈസ് വകുപ്പിന്റെ ഇ-ഓഫിസ് കളക്ടറേറ്റില്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. ഇ-ഓഫിസ് സംവിധാനം വരുന്നതോടെ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് സേവനങ്ങള്‍ക്ക് ഓഫിസില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യമയക്കുമരുന്ന് കടത്തിനെതിരേ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിലയിരുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജേക്കബ് ജോണ്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ മോഹന്‍ കുമാര്‍, എക്‌സൈസ് സി.ഐ മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ-ഓഫീസ് നിലവില്‍ വന്നതോടെ എല്ലാ ഓഫിസ് രേഖകളും ഇ-ഫയലുകളാക്കി മാറ്റിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഓഫിസിലേക്കെത്തുന്ന പരാതികളും തപാലുകളും ആദ്യം തന്നെ സ്‌കാന്‍ ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കംപ്യൂട്ടറിലൂടെ കൈമാറിയായിരിക്കും ഇഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുക. ആയുര്‍വേദ മരുന്നുകളുമായി ബന്ധപ്പെട്ട ലൈസന്‍സ്, ബാര്‍ ലൈസന്‍സ്, പെര്‍മിറ്റ് തുടങ്ങിയവയുള്‍പ്പെടെ 23 സര്‍വിസുകള്‍ക്ക് ഇനി ഓഫിസിലെത്താതെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 04994256728 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."