HOME
DETAILS
MAL
കൊവിഡ്: ബഹ്റൈനില്‍ മരിച്ചവരുടെ കുടുംബത്തിന് കേരളീയ സമാജം ഒരു ലക്ഷം വീതം നല്‍കും
backup
June 25 2020 | 04:06 AM
മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം അറിയിച്ചു. സമാജത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു സഹായധനം നല്‍കുന്നത്.
മരിച്ച പലരുടെയും കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയാണു സഹായം നല്കാന് തീരുമാനിച്ചത്. നിലവില്‍ കേരളീയ സമാജം അംഗങ്ങള്‍ക്ക് മരണാനന്തര സഹായമായി പത്തു ലക്ഷം രൂപ നല്‍കിവരുന്നുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി ഇതിനകം രണ്ടായിരത്തോളം പേരെ നാട്ടിലെത്തിക്കാനും സമാജത്തിനു കഴിഞ്ഞിട്ടുണ്ടെന്നു പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."