HOME
DETAILS
MAL
നീറ്റിങ്ങര തോട്ടില്‍ ആഫ്രിക്കന്‍ പായലുകള്‍ അടിഞ്ഞുകൂടുന്നു
backup
July 07 2018 | 06:07 AM
തിരുന്നാവായ: എടക്കുളം നീറ്റിങ്ങര തോട്ടില്‍ ആഫ്രിക്കന്‍ പായലുകള്‍ അടിഞ്ഞുകൂടുന്നത് പ്രദേശവാസികള്‍ക്ക് വിനയാകുന്നു.
പല്ലാറ്റ് കായലില്‍നിന്ന് ഒലിച്ചു വരുന്ന പായല്‍ ചണ്ടികളാണ് നീറ്റിങ്ങര തോടില്‍ അടിഞ്ഞുക്കൂടുന്നത്. കായലില്‍നിന്ന് കൂട്ടം കൂട്ടമായി ഒഴുകിയെത്തുന്ന ആഫ്രിക്കന്‍ പായല്‍ ഒലിച്ചു പോകാതെ തോട്ടില്‍ കിടന്ന് ചീഞ്ഞ് നാറുന്നത് ശുദ്ധജല സ്രോതസായ നീറ്റിങ്ങര തോടിനെ മലിനമാക്കുന്നു. ഇത് മൂലം പരിസര വാസികള്‍ക്ക് കുളിക്കാനും മറ്റും കഴിയാത്ത അവസ്ഥയാണ്. പല്ലാറ്റ് കായലില്‍ താമര കൃഷി നടത്തുന്ന കര്‍ഷകരാണ് പായലുകള്‍ ഇളക്കി വിടുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.
പായല്ചണ്ടികള് തോട്ടില്‍ നിന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."