ഓണത്തിന് വിഷരഹിത പച്ചക്കറി കൂട്ടി സദ്യയുണ്ണാന്‍ ജൈവ പച്ചക്കറിച്ചന്തകള്‍
കഞ്ചിക്കോട്: വിഷരഹിത ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സി.പി.ഐ.എം നേതൃത്വത്തില്‍ ജൈവ പച്ചക്കറി സമിതി ഇത്തവണ ഓണക്കാലത്ത് 100 ചന്തകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരുക്കം തുടങ്ങി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി കര്‍ഷകര്‍ ഇതിനോടകം പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ചു. 1,500 ഏക്കറില്‍ കൃഷി ആരംഭിക്കാനാണ് ഉദ്ദേശ്യം. കഴിഞ്ഞ തവണ 1000 ഏക്കറിലാണ് ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തത്. കര്‍ഷകസംഘം, സാമൂഹ്യ സംഘടനക, സന്നദ്ധ സംഘടനകള്‍, ബഹുജനസംഘടനകള്‍, കാര്‍ഷക-കര്‍ഷകതൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വീട്ടമമ്മാര്‍ എന്നിവരെല്ലാം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
വിവിധ വകുപ്പുകളുടെ ധനസഹായധനം കൊണ്ടുള്ള അടുക്കളത്തോട്ടം വ്യാപിപ്പിച്ചുമാണ് ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സി.പി.ഐ.എം ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി സമിതിക്ക് തുടക്കം കുറിച്ചത്. ഇതര സംസ്ഥാനങ്ങലളല്‍ നിന്ന് മാരകകീടനാശിനി തളിച്ചുവളര്‍ത്തി കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറിക്കുപകരം ജൈവ കൃഷിയിലൂടെ നമുക്ക് ആവശ്യമായ പച്ചക്കറി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ചുചേര്‍ത്ത് ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കിയത്.
കഴിഞ്ഞ വിഷുക്കാലത്ത് 500 ജൈവ പച്ചക്കറി വില്‍പ്പനകേന്ദ്രങ്ങളും ഓണക്കാലത്ത് എല്ലാ പഞ്ചായത്തിലും ഓരോ വിപണനകേന്ദ്രവും ആരംഭിച്ചിരുന്നു. ജനപങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാക്കിയത്. കഴിഞ്ഞവര്‍ഷം കുടുംബശ്രീ മുഖേന ജൈവ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് 2,30,00,000 രൂപ വകയിരുത്തിയിരുന്നു.
ജൈവ പച്ചക്കറിക്കൃഷിക്കുമാത്രമായി 50,00,000 രൂപയും പട്ടികജാതി വനിതകള്‍ക്ക് ജൈവകൃഷിക്കായി 41,00,000 രൂപയും പത്ത് പഞ്ചായത്തുകളില്‍ യൂട്ടിലിറ്റി സെന്ററുകള്‍ തുടങ്ങാന്‍ 10,00,000 രൂപയും കുടുംബശ്രീയില്‍ ജനറല്‍ വിഭാഗത്തിന് ജൈവ പച്ചക്കറിക്കൃഷിചെയ്യാന്‍ രണ്ടുകോടിരൂപയും വിനിയോഗിച്ചു. ഇതിനെല്ലാം പുറമെ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലും ജൈവ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇത്തവണ ഓണക്കാലത്ത് 100 പച്ചക്കറിച്ചന്തകളിലൂടെ വിഷരഹിത പച്ചക്കറികള്‍ വില്‍ക്കാനാണ് ജനകീയ കുട്ടായ്മയുടെ ലക്ഷ്യം. ഒപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൂടുതല്‍ ജനകീയമാക്കി നിരവധി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. വരുംദിവസങ്ങളില്‍ വിശദമായ പദ്ധതി തയ്യാറാക്കാനാണ് ജൈവ പച്ചക്കറി സമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."