HOME
DETAILS
MAL
'ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം
backup
April 21 2017 | 21:04 PM
'
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാന സ്സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ഭൂസമര മുന്നണി.
കോട്ടയം ജില്ലയില്‍ മണിമല, ചെറുവള്ളി വില്ലേജുകളിലായി 2600 ഏക്കറിലാണ് ചെറുവള്ളി എസ്റ്റേറ്റ്. 1983ല്‍ രൂപീകരിച്ച ഹാരിസണ്‍ മലയാളം കമ്പനിയുടെ പേരില്‍ വിദേശകമ്പനിയായ മലയാളം പ്ലാന്റേഷന് ചെറുവള്ളി ഭൂമി കൈമാറിയത് നിയമവിരുദ്ധമായിരുന്നു. പിന്നീട് ഈ ഭൂമി കെ പി യോഹന്നാന് വില്‍പ്പന നടത്തുകയായിരുന്നു.
ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 23ന് രാവിലെ 11 മുതല്‍ എരുമേലി ശ്രീനിപുരം കോളനി കമ്യൂണിറ്റി ഹാളില്‍ ഭൂസമര പ്രഖ്യാപന കണ്വഷന് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എം ജെ ജോണ്‍, സി വാസുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."