സൗത്ത് സോണ്‍ ത്വയ്ക്വാണ്ടോ: കേരളത്തിന് മുന്നേറ്റം
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സൗത്ത് സോണ്‍ ത്വയ്ക്വാണ്ടോ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്മാരായ കേരളത്തിന് മുന്നേറ്റം. രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഫൈറ്റിങ് വിഭാഗത്തിലാണ് കേരളം മുന്നേറ്റം തുടരുന്നത്. കര്‍ണാടകയാണ് രണ്ടാമത്. പൂംസെ വിഭാഗത്തില്‍ യഥാക്രമം സര്‍വിസസ് ഒന്നും ആന്ധ്രപ്രദേശ് രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.
ആദ്യ ദിനം പൂംസെയിനത്തില് നടന്ന മത്സരത്തില്‍ സീനിയര്‍ ഓവര്‍ 50 വിഭാഗത്തില്‍ കേരളത്തിന്റെ പി.സി ഗോപിനാഥ്, സീനിയര്‍ അണ്ടര്‍ 50 വിഭാഗത്തില്‍ തമിഴ്നാടിന്റെ കെ മനോഹര്‍, സീനിയര്‍ അണ്ടര്‍ 40 വിഭാഗത്തില്‍ സര്‍വിസസിന്റെ അനിത് അര്ജുന് ഭഗത്, സീനിയര്‍ അണ്ടര്‍ 40 വനിതാ വിഭാഗത്തില്‍ തമിഴ്നാടിന്റെ ഡി ബരാനി ദേവി, ഓവര്‍ 30 ഗ്രൂപ്പിനത്തില്‍ സര്‍വിസസിന്റെ എന്‍.എം ബാലകൃഷ്ണന്, പി ബാലകൃഷ്ണന്, സരോജ് ഗുരുങ്, ഓവര്‍ 30 വനിതാ വിഭാഗത്തില്‍ ഡി ബരാനി ദേവി, പുരുഷ വിഭാഗത്തില്‍ എ.ജെ എബ്രഹാം ലിങ്കണ് സ്വര്‍ണം നേടി.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ഇവ ഭരദ്വാജ് (അണ്ടര്‍ 18), ആന്ധ്രാപ്രദേശിന്റെ ബി തേജസ്വിനി (അണ്ടര്‍ 16), ബി നിത്യശ്രീ (അണ്ടര്‍ 47), എന്‍ നീതുശ്രീസായ് (അണ്ടര്‍ 20), ബി ജോഷ്ന (അണ്ടര്‍ 24), തമിഴ്നാടിന്റെ പി.എസ് ത്വരിത (അണ്ടര്‍ 26), എ സ്വാതി (അണ്ടര്‍ 29), എം ഭാവതരിണി (അണ്ടര്‍ 32), ആര് പവിത്ര (അണ്ടര്‍ 35), തെലങ്കാനയുടെ കര്‍ള സ്രിജ (അണ്ടര്‍ 22), കെ അശ്വിത (അണ്ടര്‍ 41), കര്‍ണാടകയുടെ ലക്കി ബസുമതരി (അണ്ടര്‍ 38) എന്നിവരും സ്വര്‍ണം നേടി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഇന്ന് നടക്കും. ടൂര്‍ണമെന്റ് നാളെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."