HOME
DETAILS
MAL
രണ്ടാംലോക മഹായുദ്ധത്തിലെ നാസി അന്തര്‍വാഹിനി അവശിഷ്ടം കണ്ടെത്തി
backup
July 07 2018 | 17:07 PM
മാഡ്രഡ്: രണ്ടാം ലോക മാഹായുദ്ധ കാലത്ത് നാസികള്‍ ഉപയോഗിച്ച അന്തര്‍വാഹിനിയുടെ അവശിഷ്ടം കണ്ടെത്തി. ജര്‍മനിയുടെ യു -966 എന്ന അന്തര്‍വാഹിനിയാണ് സ്‌പെയിനിലെ ഗ്ലെയ്‌സിയ തീരത്ത് സമുദ്രപര്യവേക്ഷകര്‍ കണ്ടെത്തിയത്. 1943 നവംബറില്‍ സഖ്യസേനയുടെ ആക്രമണത്തില്‍ അന്തര്‍ വാഹിനി തകര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന എട്ടു പേര്‍ രക്ഷപ്പെട്ടു.
സഖ്യകക്ഷികളുടെ വിമാനംയു-966 വെടിവെച്ചിട്ടിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ മൂന്ന് പര്യവേക്ഷകരാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 24-26 അടി ആഴത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യു ബോട്ട് തകര്‍ത്ത സഖ്യകക്ഷികളുടെ വിമാനത്തില്‍ അവശിഷ്ടം കൂടി കണ്ടെത്തലാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് പര്യവേക്ഷകര്‍ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."