HOME
DETAILS

യു.എസില്‍ കൊവിഡ് ബാധിച്ചത് രണ്ടുകോടി പേര്‍ക്ക്!

  
backup
June 27, 2020 | 3:55 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
 
 
ന്യൂയോര്‍ക്ക്: യു.എസില്‍ രണ്ടു കോടിയിലധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാവുമെന്ന് സര്‍ക്കാര്‍ വിദഗ്ധര്‍. രാജ്യത്തെ പകുതിയിലേറെ സ്റ്റേറ്റുകളില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് രോഗനിയന്ത്രണ പ്രതിരോധ ഫെഡറല്‍ ഏജന്‍സിയായ സി.ഡി.സി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആന്റി ബോഡി ടെസ്റ്റുകളിലൂടെയാണ് രോഗം ഇത്രയും പേര്‍ക്ക് ബാധിച്ചെന്ന് കണ്ടെത്തിയത്. 
രാജ്യത്ത് ഇതിനകം 25 ലക്ഷത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പത്തിരട്ടി കൂടുതലായിരിക്കുമെന്നും രണ്ടുകോടി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആന്റിബോഡി ടെസ്റ്റുകള്‍ കാണിക്കുന്നതെന്നും സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) ഡയരക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. 
ഇതില്‍ കൂടുതല്‍ പേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവര്‍ രോഗമുള്ളതറിയാതെ മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗ്യാപനം പതിന്മടങ്ങാകാന്‍ കാരണമാവുന്നു. രോഗമില്ലെങ്കിലും യുവാക്കള്‍ സ്രവപരിശോധനയ്ക്കു വിധേയരാകുന്നതാണ് രോഗവ്യാപനം തടയാനുള്ള വഴി. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 5-8 ശതമാനത്തിന് വൈറസ് ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. 
വ്യാഴാഴ്ച യു.എസില്‍ 40,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടിയതോടെ ന്യൂജഴ്‌സി, അരിസോണ, ന്യൂ മെക്‌സിക്കോ, ടെക്‌സാസ് സ്‌റ്റേറ്റുകള്‍ ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ്. എല്ലാവരെയും സര്‍ക്കാര്‍ മാസ്‌കിടാനോ സാമൂഹ്യാകലം പാലിക്കാനോ നിര്‍ബന്ധിക്കാതെ വിടുകയാണെങ്കില്‍ വന്‍ ദുരന്തമാണുണ്ടാവുകയെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ലാറി ബ്രില്യന്റ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a month ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  a month ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  a month ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  a month ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  a month ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  a month ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  a month ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  a month ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  a month ago