HOME
DETAILS
MAL
വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്‍മാറുന്നുവെന്ന് തിരക്കഥാകൃത്ത് റമീസ്; സിനിമയുമായി മുന്നോട്ടെന്ന് ആഷിക് അബു
backup
June 27 2020 | 06:06 AM
കോഴിക്കോട്: ആഷിക് അബു- പൃഥിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാരിയന്‍കുന്നന്‍ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ്. തനിക്കെതിരായ ആരോപണങ്ങള്‍ സിനിമ നടത്തിപ്പുകാരെക്കൂടി വിഷമത്തിലാക്കിയിരിക്കുകയാണെന്നും അതിനാല്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു.
ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവരുമെന്നും ഈ വിവരങ്ങള്‍ നിര്‍മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാരിയംകുന്നന്‍ സിനിമയുമായി മുന്നോട്ടുപോകുമെന്ന് സംവിധായകന്‍ ആഷിക് അബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."