HOME
DETAILS
MAL
സുപ്രഭാതം ജേണലിസം സ്‌കൂള്‍: അപേക്ഷ ക്ഷണിച്ചു
backup
July 07, 2018 | 6:53 PM
കോഴിക്കോട്: സുപ്രഭാതം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസം നാലാം ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദധാരികളായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അവഗാഹമുള്ളവരും പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ളവരുമായിരിക്കണം.
അപേക്ഷകള്‍ ഡയരക്ടര്‍, സുപ്രഭാതം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസം, ഫ്രാന്‍സിസ് റോഡ്, കോഴിക്കോട്-3 എന്ന വിലാസത്തിലോ ഇ മെയിലിലോ ജൂലൈ 15ന് മുമ്പ് ലഭിച്ചിരിക്കണം. അപേക്ഷകരില്‍ നിന്ന് ഒരു വര്‍ഷത്തെ കോഴ്‌സിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പെന്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 8589984450, 8589984455.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."