HOME
DETAILS

171 യാത്രക്കാരുമായി റിയാദ് കെ.എം.സി.സിയുടെ മറ്റൊരു വിമാനം കൂടി കൊച്ചിയിലെത്തി

  
backup
June 27 2020 | 15:06 PM

764564531312-2

റിയാദ്: റിയാദിൽ നിന്നും കെ.എം.സി.സിയുടെ മറ്റൊരു വിമാനം കൂടി കൊച്ചിയിലെത്തി.  റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചാർട്ടർ ചെയ്ത ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ 171 യാത്രക്കാരാണ്‌  വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്. റിയാദിൽ നിന്നും ഉച്ചക്ക് രണ്ട് മണിയോടെയാണ്‌ വിമാനം പറന്നുയർന്നത്.  റിയാദിൽ നിന്നുള്ള കെ.എം.സി.സിയുടെ നാലാമത്തെ വിമാനമാണിത്.  



യാത്രക്കാരിൽ 23 പേർ ഗർഭിണികളും 29 പേർ രോഗികളും 3 പേർ കുട്ടികളുമാണ്‌.  രോഗികളിൽ രണ്ട് പേർ വീൽ ചെയറിലാണ്‌ യാത്ര ചെയ്തത്.  പതിവ് പോലെ യാത്രക്കാർക്കെല്ലാം സുരക്ഷാ ഉപകരണങ്ങളും സ്നാക്സും അടങ്ങുന്ന പ്രത്യേക കിറ്റും നൽകി.  യാത്രക്കാരെ സഹായിക്കുന്നതിനായി സഊദി കെ.എം.സി.സി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ കെ.എം.സി.സിയുടെയും വനിതാ കെ.എം.സി.സിയുടെയും ഭാരവാഹികൾ രാവിലെ തന്നെ വിമാനത്താവളത്തിലെ ത്തിയിരുന്നു. മഹ് മൂദ് കയ്യാർ, കബീർ വൈലത്തൂർ, ഷംസു പെരുമ്പട്ട, നൗഷാദ് ചാക്കീരി, റഫീഖ് മങ്കട, ജാബിർ വാഴമ്പുറം, മുനീർ മക്കാനി, മുത്തു കട്ടുപ്പാറ, മജീദ് പരപ്പനങ്ങാടി, ഖാലിദ്, വനിതാ കെ.എം.സി.സി ഭാരവാഹികളായ റഹ് മത്ത് അശ് റഫ്, ജസീല മൂസ, ഫസ്ന തൃശ്ശൂർ എന്നിവർ സഹായത്തിനായി വിമാനത്താവളത്തിലെത്തി.

ഞായർ, തിങ്കൾ ദിവസങ്ങളിലായി റിയാദിൽ നിന്ന് കെ.എം.സി.സിയുടെ കൂടുതൽ വിമാനങ്ങൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നുണ്ടെന്നും വരും ദിവസങ്ങളിലും ഇനിയും സർവ്വീസുകൾ ഒരുക്കാനുള്ള ശ്രമത്തിലാണെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago