HOME
DETAILS

ഷൂട്ടൗട്ടില്‍ റഷ്യ വീണു; ക്രൊയേഷ്യ സെമിയില്‍

  
backup
July 07, 2018 | 9:16 PM

russia-down

സോചി: റഷ്യക്കെതിരേ ഷൂട്ടൗട്ടില്‍ 4-3ന്റെ വിജയവുമായി ക്രൊയേഷ്യ സെമിഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും  മത്സരം സമനിലയിലായതൊടെയാണ് ഷൂട്ടൗട്ടിലേയ്ക്ക് കടന്നത്. 

ക്രൊയേഷ്യ നാല് ഗോള്‍ നേടിയപ്പോള്‍ അതിഥേയര്‍ക്ക് മൂന്ന് ഗോള്‍ നേടാന്‍ മാത്രമെ സാധിച്ചുള്ളു. സെമിയില്‍ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളി.
ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമികളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.


31-ാംമിനിറ്റില്‍ ഗോളിയെ കാഴ്ച്ചക്കാരനാക്കി ഡെനിസ് ചെറിഷേവ് റഷ്യക്ക് വേണ്ടി മനോഹരമായ ഗോള്‍ നേടി. എന്നാല്‍ അധികം വൈകാതെ തന്നെ ക്രൊയേഷ്യ മറുപടി നല്‍കി. 39-ാം മിനിറ്റില്‍ എന്‍ട്രജ് ക്രമറികാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. 


എന്നാല്‍ നിശ്ചിത സമയത്ത് ലീഡ് നേടാന്‍ ഇരു ടീമിനും സാധികാതെ വന്നതൊടെ മത്സരം അധിക സമയത്തെക്ക് നീണ്ടു.
101-ാംമിനിറ്റില്‍ ക്രൊയേഷ്യയെ ദോമാഗോജ് വിദ മുന്നിലെത്തിച്ചു. എന്നാല്‍ 115-ാംമിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് മികച്ച ഹെഡറിലൂടെ ഗോളാക്കിയ മറിയോ ഫെര്‍ണാണ്ടസ് റഷ്യയെ ഒപ്പമെത്തിച്ചു.
ഇതൊടെ അധിക സമയത്തും സമനിലയിലായതൊടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയത്.
ക്രൊയേഷ്യയുടെ ലുക്കാ മോഡ്രിക്കാണ് മത്സരത്തിലെ താരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണ കുറ്റമാകില്ല; വിവാഹിതയായ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ വെറുതേ വിട്ട് ഹൈക്കോടതി

Kerala
  •  a day ago
No Image

ഒറ്റ ഗോളിൽ മെസിയുടെ റെക്കോർഡിനൊപ്പം; 40 ടീമുകളെയും കീഴടക്കി ലെവൻഡോസ്കിയുടെ കുതിപ്പ്

Football
  •  a day ago
No Image

വെറും 1000 ദിര്‍ഹം ഉണ്ടോ, ഷാര്‍ജയില്‍ പുതിയ സംരംഭം തുടങ്ങാം; സുവര്‍ണ്ണാവസരമൊരുക്കി ബിസിനസ് ഫെസ്റ്റിവലില്‍

Business
  •  2 days ago
No Image

കുവൈത്തില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

Kuwait
  •  2 days ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് ടീമുകൾ 300 റൺസ് നേടും: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

മോദിയുടെ ഇസ്റാഈല്‍ യാത്രയ്ക്ക് മുന്നോടിയായി അറബ് നേതാക്കള്‍ക്ക് വിരുന്നൊരുക്കി ഇന്ത്യ; നയതന്ത്രത്തിലെ 'ബാലന്‍സിങ് ആക്ട്'

International
  •  2 days ago
No Image

വീണ്ടും കിരീടത്തിനരികെ ആർസിബി; രണ്ടാം കലാശപ്പോരിന് ടിക്കറ്റെടുത്ത് മന്ദാനപ്പട

Cricket
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

Kerala
  •  2 days ago
No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  2 days ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  2 days ago