അഭയാര്‍ഥി ബോട്ട് മറിഞ്ഞ് ആറ് മരണം
രക്ഷപ്പെട്ടവരില്‍ കടലില്‍വച്ച് പ്രസവിച്ച സ്ത്രീയും കുഞ്ഞും
ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 93 പേരെ രക്ഷപ്പെടുത്തിയതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. യൂറോപ്പ് ലക്ഷ്യമിട്ടുള്ള യാത്രയ്ക്കിടെ കടലില്‍വച്ച് പ്രസവിച്ച അമ്മയും കുഞ്ഞും രക്ഷപ്പെട്ടവരില്‍ പെടും.
കാറ്റു നിറച്ച റബര്‍ തോണിയിലായിരുന്നു മെഡിറ്ററേനിയനിലൂടെ ഇവര്‍ യാത്രചെയ്തത്. കിഴക്കന്‍ ലിബിയയിലെ വിമത നേതാവ് ഖലീഫ ഹഫ്താറിന്റെ സൈന്യം തലസ്ഥാനമായ ട്രിപ്പോളിക്കു നേരെ 2019ല്‍ ആക്രമണമാരംഭിച്ചതോടെ ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് വന്‍ അഭയാര്‍ഥിപ്രവാഹമാണ്. ഉള്ളതെല്ലാം വിറ്റ് കിട്ടിയ നൗകകളില്‍ രക്ഷപ്പെടുന്നതിനിടെ ദിനേന നിരവധി അഭയാര്‍ഥികളാണ് കടലില്‍ മരിച്ചുതീരുന്നത്. കുറെ പേരെ ലിബിയന്‍ തീരത്ത് റോന്തുചുറ്റുന്ന രക്ഷക കപ്പലുകള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് യൂറോപ്പിലേക്ക് പോകാനായി മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 1,200ലേറെ പേര്‍ മരിച്ചതായി അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന(ഐ.ഒ.എം) പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."