സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരേ ജാഗ്രത വേണം: പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട്: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമമെന്ന് പോപ്പുലര്‍ ഫ്രണ്ട്. മുസ്ലിം വിരുദ്ധവികാരം പടര്‍ത്തി നേട്ടംകൊയ്യാനുള്ള ഇവരുടെ ശ്രമത്തിനെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്, കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ അഭിപ്രായങ്ങള്‍ ശരിയായ ദിശയിലുള്ളതാണ്. പൊലിസും ഹൈക്കോടതിയും തള്ളിക്കളഞ്ഞ ലൗജിഹാദ് അടക്കമുള്ള കുപ്രചാരണങ്ങള്‍ കുത്തിപ്പൊക്കാനുള്ള നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്. നാസര്‍, പി. അബ്ദുല്‍ സത്താര്‍, പി. നൂറുല്‍ അമീന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."