HOME
DETAILS
MAL
പാരിപ്പള്ളി മെഡി. കോളജ് കേന്ദ്ര സര്‍ക്കാരോ ഇ.എസ്.ഐയോ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എം.പി കത്ത് നല്‍കി
backup
April 22 2017 | 19:04 PM
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് കേന്ദ്ര സര്‍ക്കാരോ ഇ.എസ്.ഐ കോര്‍പ്പറേഷനോ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിക്കും തൊഴില്‍ വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി. കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.
കോളജ് ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും നിര്‍മിച്ചു നല്‍കിയിട്ടും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി കോളജ് ആരംഭിക്കുവാന്‍ പരാജയപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് എം.പി പറഞ്ഞു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."