മദ്‌റസാ പഠനം ഗൗരവമായി എടുക്കണം: സമസ്ത
അധ്യാപകര്‍ക്ക് പൂര്‍ണ ശമ്പളം നല്‍കണം
ചേളാരി: മദ്‌റസാ ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടന്നുകൊണ്ടിരിക്കെ മുഴുവന്‍ അധ്യാപകരും അവരുടെ മദ്‌റസകളില്‍ കൃത്യസമയത്ത് ഹാജരായി കുട്ടികളുടെ പഠനകാര്യങ്ങളില്‍ ഇടപെണമെന്ന് സമസ്ത നേതാക്കള്‍ അഭ്യര്‍ഥിച്ചു. അധ്യാപകരെ മുഴുവനും പൂര്‍ണ ശമ്പളം നല്‍കി സംരക്ഷിക്കാന്‍ മാനേജ്‌മെന്റ് തയാറാകണം. അധ്യാപകരെ സംരക്ഷിക്കേണ്ട ചുമതല സമുദായത്തിനാണ്. അവര്‍ക്ക് ജോലി നഷ്ടമാവുകയോ ശമ്പളത്തില്‍ കുറവ് വരികയോ ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് 19 പ്രതിസന്ധി കാരണം വിദ്യാര്‍ഥികള്‍ക്ക് മദ്‌റസയില്‍ വന്ന് പഠിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ വീടുകളില്‍ നിന്ന് ഒണ്‍ലൈന്‍ ക്ലാസ് പൂര്‍ണമായി ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചെയ്തു കൊടുക്കണം. പള്ളി-മദ്‌റസാ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇപ്പോള്‍ പ്രയാസമായതിനാല്‍ വരിസംഖ്യ, സംഭാവന എന്നിവ നേരിട്ട് എത്തിച്ച് കൊടുത്തും സാധ്യമാകുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കിയും പ്രതിസന്ധി ഘട്ടത്തില്‍ മഹല്ല്-മദ്‌റസാ സംവിധാനവുമായി രക്ഷിതാക്കള്‍ സഹകരിക്കണമെന്നും സമസ്ത കേരള ജംജയ്യത്തുല്‍ ഉലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 61-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച യോഗം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഉമര്‍ ഫൈസി മുക്കം, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, എം.സി മായിന്‍ ഹാജി, യു. ശാഫി ഹാജി, വി.കെ കുഞ്ഞമ്മദ് ഹാജി ബഹ്‌റൈന്‍, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, അശ്‌റഫ് ഫൈസി പനമരം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോട്, അബ്ദുല്‍ ലതീഫ് മുസ്‌ലിയാര്‍ എടവച്ചാല്‍, ഹസൈനാര്‍ ഫൈസി ഫറോക്ക്, അമാനുല്ല ദാരിമി എടക്കര, കെ.എ. റസാഖ് മുസ്‌ലിയാര്‍ മൂന്നാക്കല്‍, മുഹമ്മദലി ഫൈസി കോട്ടോപാടം, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തൃശൂര്‍, ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എച്ച്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ഷാജഹാന്‍ അമാനി കൊല്ലം, അയ്യൂബ് ഹസനി ബംഗളൂരു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."