ആശുപത്രിയില്‍ ആര്‍.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷം
കരുനാഗപ്പള്ളി: ബോയ്‌സ് സ്‌കൂളിലെ റാഗിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗവ.താലൂക്ക് ആശുപത്രിയിലും ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം.
പൊലിസുകാരും നഴ്‌സും രോഗിയും ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റ പത്ത് സി.പി.എം പ്രവര്‍ത്തകരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലിസുകാരും നഴ്‌സും രോഗിയും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച പാതിരാത്രിക്ക് ആരംഭിച്ച സംഘര്‍ഷം ഇന്നലെ പുലര്‍ച്ചെ നാലിനാണ് നിയന്ത്രണ വിധേയമായത്. ബോയ്‌സ് ഹൈസ്‌കൂളില്‍ അഞ്ചിനുണ്ടായ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മുതിര്‍ന്നവര്‍ തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് നീണ്ടതെന്ന് പൊലിസ് പറഞ്ഞു. അന്നത്തെ സംഭവത്തില്‍ പരുക്കേറ്റ വിദ്യര്‍ഥികളായ ആതുലും പ്രണവും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രാത്രി ആതുലിനെ സന്ദര്‍ശിക്കാനെത്തിയ ജ്യേഷ്ഠ സഹോദരനും ഏതാനും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തൊട്ടടുത്തെ വാര്‍ഡില്‍ നില്‍ക്കുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുകൂട്ടരും കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് കരുനാഗപ്പള്ളി എ.സി.പി ബി.വിനോദിന്റെ നേത്യത്വത്തില്‍ പൊലിസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗാതഗതം തടസപ്പെട്ടു. സംഘര്‍ഷത്തിനിടെ ആശുപത്രിക്കും വ്യാപക നാശനഷ്ടം ഉണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ബ്രിജിത്ത്, ശ്രീനാഥ്, അമീന്‍, ഷാജി, അമല്‍ലാല്‍, സന്ദീപ് ലാല്‍, ഫസല്‍, ആതുല്‍, വിഷ്ണു, അര്‍ഫാന്‍, ശരത്ത്, അഖീല്‍ രാജ് എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയിലും ജയചന്ദ്രന്‍, ബഷീര്‍ എന്നീ പൊലിസുകാരും താലൂക്ക് ആശുപത്രിയിലെ നഴ്‌സ് കാപ്പില്‍ ചെങ്കിലാത്ത് വീട്ടില്‍ സേന ഷെമീര്‍ (22) എന്നിവരും പരുക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെക്കൂടാതെ ആശുപത്രിയില്‍ ചികല്‍സയിലായിരുന്ന മറ്റെരു സ്ത്രീയ്ക്കും പരുക്കുണ്ട്.
ആര്‍.എസ്.എസുകരായ മനു, ബിജു ഉള്‍പ്പെടെ ആറോളം പേര്‍ ജില്ലാ ആശുപത്രിയിലും ചികില്‍സ തേടി. ആശുപത്രിയ്ക്കും ജീവനക്കാര്‍ക്ക് നേരെയും ആക്രമണം നടത്തിയതിന് ഇരുകൂട്ടരേയും പ്രതിചേര്‍ത്ത് കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു. ആക്രമണത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് നേരയും കൈയേറ്റശ്രമം ഉണ്ടായി.
വനിതാ വാര്‍ഡിലെ വാതില്‍ ആക്രമികള്‍ അടിച്ചു തകര്‍ത്തു. ഇതോടെ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രോഗികളും വലഞ്ഞു. സംഭവം കണ്ടു നിന്ന ആശുപത്രി ജീവനക്കാരിയുടെ ദേഹത്തേക്ക് ചില്ല് തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റു. വനിതാ വാര്‍ഡിലെ തന്നെ ബാത്ത് റൂമിലെ വെന്റിലേഷനും അടിച്ച് തകര്‍ത്ത നിലയിലാണ്. ജീവനക്കാര്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ രണ്ട് മണിക്കൂര്‍ ജോലി നിര്‍ത്തിവച്ച് പ്രതിഷേധിച്ചു. തങ്ങള്‍ക്കു നേരേയുള്ള ആക്രമണം നിത്യസംഭവമാണെന്നും സംഘര്‍ഷമുണ്ടാകുമ്പോള്‍ പൊലിസ് സഹായം ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.ആക്രമണം നടന്ന സ്ഥങ്ങളിലെ കാമറകള്‍ മറച്ചിരുന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പൊലിസ് സംശയിക്കുന്നു. മറ്റ് സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് താലൂക്ക് ആശുപത്രിയില്‍ സ്ഥിരം സംഭവമാണ്. തഴവ ഗവണ്‍മെന്റ് കോളജില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഇവിടെ ചികിത്സതേടിയവര്‍ക്ക് നേരയും ആക്രമണം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."