HOME
DETAILS

നാളികേര വില കൂപ്പുകുത്തി; കര്‍ഷകര്‍ക്കു കയ്പുനീര്‍

  
backup
July 08 2018 | 20:07 PM

%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കണ്ണൂര്‍: സംസ്ഥാനത്ത് നാളികേര വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കൃഷിഭവനുകള്‍ വഴിയുള്ള പച്ചത്തേങ്ങാ സംഭരണവും നിലവിലില്ലാത്തതിനെ തുടര്‍ന്നു നാളികേര കര്‍ഷകര്‍ കടുത്ത വിഷമവൃത്തത്തിലായി. കിലോയ്ക്ക് 47 രൂപയുണ്ടായിരുന്ന തേങ്ങാ വില 32 രൂപവരെയായി കുറഞ്ഞു. ഒരുമാസത്തിനിടെ ഒറ്റയടിക്കു താഴ്ന്നതു 15 രൂപവരെയാണ്. 140 രൂപയുണ്ടായിരുന്ന കൊപ്രയുടെ വില 108 രൂപയായും ഇടിഞ്ഞു. നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ട പച്ചത്തേങ്ങാ സംഭരണം പാളിയിട്ടും പുനഃസ്ഥാപിക്കാനും നടപടിയായിട്ടില്ല.
അപാകതകളെ തുടര്‍ന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണു കൃഷിഭവനുകള്‍ വഴിയുള്ള പച്ചത്തേങ്ങാ സംഭരണം അവസാനിപ്പിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സുതാര്യമായ രീതിയില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരഫെഡ് എം.ഡിയെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക കാര്‍ഷിക, വിപണന സഹകരണ സംഘങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരിക്കാന്‍ കൃഷിവകുപ്പ് തീരുമാനമെടുത്തു. ഇതുസംബന്ധിച്ച് 2017 നവംബറില്‍ കൃഷിവകുപ്പ് ഉത്തരവിറക്കി. കേരഫെഡില്‍ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ്ങ് സഹകരണ സംഘങ്ങള്‍, ഡ്രയര്‍ സൗകര്യമുള്ള സൊസൈറ്റികള്‍ എന്നിവരില്‍ നിന്നു പച്ചത്തേങ്ങ സംഭരിക്കാനായിരുന്നു ഉത്തരവ്. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി ഇവര്‍ കേരഫെഡിനു കൈമാറണം.സംഭരണവും സംസ്‌കരണവും നടത്തുന്നതിനുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കേണ്ട ചുമതല ജില്ലാ കൃഷിഓഫിസര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, കേരഫെഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ജില്ലാസമിതിയെ ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കൃഷി ഡയരക്ടറെയും സഹകരണസംഘം ജോയിന്റ് രജിസ്ട്രാറെയും ചുമതലപ്പെടുത്തി. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് സംഭരണ പദ്ധതി പ്രകാരമുള്ള നാളികേര വില നിശ്ചയിക്കുന്നതിനു സംസ്ഥാനതലത്തില്‍ വിദഗ്ധസമിതി രൂപീകരിക്കാനും നിര്‍ദേശമുണ്ടായിരുന്നു.വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കൃഷിവകുപ്പ് ഡയരക്ടറോടു മന്ത്രി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ മാസമായിട്ടും കൃഷിവകുപ്പ് ഡയരക്ടറുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ സംസ്ഥാനത്തെ നാളികേര വിപണിയുടെ നിയന്ത്രണം പൂര്‍ണമായും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോബിയുടെ നിയന്ത്രണത്തിലായി.
കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നാളികേരത്തിന്റെ ഏറിയ ഭാഗവും ഇപ്പോള്‍ കയറ്റിയയക്കുന്നതു തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമാണ്. വിപണി നിയന്ത്രണം നഷ്ടമായതോടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള കൊപ്രയ്ക്ക് കേരഫെഡും ഇപ്പോള്‍ ഇതരസംസ്ഥാന ലോബിയെ ആശ്രയിച്ച് തുടങ്ങി. ഇവരില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കൊപ്രയാണു ടെന്‍ഡറിലൂടെ കേരഫെഡ് വാങ്ങുന്നത്. വിപണിയുടെ നിയന്ത്രണം പൂര്‍ണമായും കൈയിലായതോടെ ഇതര സംസ്ഥാന ലോബി നാളികേരത്തിന്റെ വില കുത്തനെ കുറച്ചു.
സഹകരണ സംഘങ്ങള്‍ മുഖേനയുള്ള നാളികേര സംഭരണം പുനരാരംഭിക്കുകയും നാളികേര വില നിയന്ത്രണത്തിനുള്ള വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ അവസ്ഥ പരിതാപകരമാകുന്ന സ്ഥിതിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago