സൂര്യാതപം; വളര്‍ത്തുമൃഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കണം
മലപ്പുറം: ജില്ലയില്‍ സൂര്യതാപനില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പക്ഷിമൃഗാദികള്‍ക്കും വേനല്‍ക്കാല പരിരക്ഷ ഉറപ്പാക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍. ഉയര്‍ന്ന അന്തരീക്ഷ താപനില മനുഷ്യരെപ്പോലെ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കും. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് മേയാന്‍ വിടുമ്പോഴും തീരെ വായുസഞ്ചാരമില്ലാത്ത തൊഴുത്തുകളില്‍ സ്ഥിരമായി കെട്ടുമ്പോഴും സൂര്യാതപമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
കൂടിയ ശ്വാസനിരക്ക്, വായില്‍നിന്നു ക്രമാതീതമായ ഉമിനീര്‍ ഒഴുക്ക് എന്നിവയില്‍ തുടങ്ങി പിന്നീട് വിറയല്‍ അനുഭവപ്പെടുകയും കൈകാലുകളുടെ ചലനശേഷി ഇല്ലാതായി വളര്‍ത്തുമൃഗങ്ങള്‍ വീണുപോകുകയും ചെയ്യും. പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അടുത്തുള്ള മൃഗാശുപത്രിയില്‍നിന്നു വൈദ്യസഹായം തേടണമെന്നും അത്യാഹിതം സംഭവിച്ചാല്‍ കൃത്യവിവരങ്ങള്‍ അവിടെ അറിയിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."