ഇന്ധന വില വര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക കേരളാ ബന്ദ് നടത്തി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക കേരളാ ബന്ദ് നടത്തി. 15 മിനിറ്റ് വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ ഇരുപത്തിഅയ്യായിരത്തോളം വാഹനങ്ങളുടെ എന്ജിന് ഓഫ് ചെയ്തുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
തിരുവനന്തപുരത്ത് ഏജീസ് ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് അധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്, ജനറല്‍ സെക്രട്ടറി പാലോട് രവി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥന് എം.എല്‍.എ, എന്‍.എസ് നുസൂര്‍, എസ്.എം ബാലു, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, വിനോദ് കോട്ടുകാല്‍, അരുണ്‍ രാജന്, നിയോജക മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ്, ഡി.സി.സി സെക്രട്ടറി പാളയം ഹരികുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."