തെരഞ്ഞെടുപ്പ് ചൂടിനോപ്പം കര്‍ക്കിടാംകുന്ന് ഗ്രാമം ഫുട്‌ബോള്‍ ലഹരിയിലേക്ക്
അലനല്ലൂര്‍: തെരെഞ്ഞെടുപ്പിന്റെ ചൂടിനൊപ്പം രാത്രിയെ പകലാക്കി കാല്‍പന്തിന്റെ ആവേശം വാനോളമുയരുമ്പോള്‍ കര്‍ക്കിടാംകുന്നിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിനി ഉറക്കമില്ലാരാവുകള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരായ രോഗികളുടെ കണ്ണീരൊപ്പുന്നതിനുമായി
കനിവ് കര്‍ക്കിടാംകുന്ന്, എടപ്പറ്റ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് എന്നിവയുടെ ധനശേഖരണാര്‍ഥം യുണൈറ്റഡ് കര്‍ക്കിടാംകുന്ന് കൂട്ടായ്മ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. കനിവ്, എടപ്പറ്റ എന്നീ രണ്ട് പാലിയേറ്റീവ് കെയര്‍ ക്ലീനിക്കുകളുടെയും സംയുക്ത സഹകരണത്തോടെയാണ് ഫുട്‌ബോള്‍ കളിയാരവത്തിന് കളമൊരുങ്ങുന്നത്. കര്‍ക്കിടാംകുന്നിലെ ഐ.സി.എസ്.യു.പി സ്‌കൂളിന്റെ ഫ്‌ളഡ്‌ലൈറ്റ് മൈതാനത്താണ് ഒരു മാസകാലത്തോളം നീണ്ടു നില്‍കുന്ന ടൂര്‍ണമെന്റിന് നടക്കുക.
അഖിലേന്ത്യ സെവന്‍സ് അതിന്റെ വീറും വാശിയും നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളിലേറ്റ ജയപരാജയങ്ങളുടെ കണക്കുകള്‍ തീര്‍ക്കാന്‍ കരുത്തരായ 20 ടീമുകളാണ് കനിവിന്റെ കളി മൈതാനിയില്‍ രാജകീയ കിരീടത്തിനായി കൊമ്പ് കോര്‍ക്കുന്നത്.
കനിവിന്റെ രണ്ടാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പുതുമുഖ ചലചിത്ര താരം നൂറിന്‍ ഷരീഫ്, വിജയകുമാര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ചടങ്ങില്‍ എസ്.എഫ്.എയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളുമെത്തുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ.സി ഷറഫുദ്ദീന്‍, പുളിക്കല്‍ ഹംസ, സലാം പുളിക്കല്‍, ആര്യാടന്‍ മനാഫ്, സി. ഉമ്മര്‍, ടി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ മത്സരത്തില്‍ ഇന്ന് ജവഹര്‍ മാവൂര്‍ ഫ്രണ്ട്‌സ് മമ്പാടുമായി കൊമ്പുകോര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."