HOME
DETAILS

കൊല്ലത്തെ തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ച് വീണ്ടും 'പരനാറി' പ്രയോഗം

  
backup
April 04 2019 | 18:04 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

 

കൊല്ലം: കേരളം ഉറ്റുനോക്കുന്ന കൊല്ലത്തെ സി.പി.എം- ആര്‍.എസ്.പി പോരാട്ടത്തിന് ചൂടും ചൂരും പകര്‍ന്ന് 'പരനാറി' പ്രയോഗം വീണ്ടും സജീവമാകുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനു മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് കരുതിയ പത്തനംതിട്ട സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആര്‍.എസ്.പി യു.ഡി.എഫിലെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ എ.കെ ആന്റണിയുമായി കൂടിയാലോചിച്ചായിരുന്നു ആര്‍.എസ്.പിയെ മുന്നണിയിലെടുക്കുകയും കൊല്ലം സീറ്റ് നല്‍കുകയും ചെയ്തത്.
കൊല്ലം സീറ്റിനായി രംഗത്തുണ്ടായിരുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ വെട്ടിയാണ് ആര്‍.എസ്.പിക്ക് കൊല്ലം നല്‍കിയത്. ഡി.സി.സി പ്രസിഡന്റായിരുന്ന ജി. പ്രതാപവര്‍മ തമ്പാന്റെ നേതൃത്വത്തില്‍ കൊല്ലത്ത് യു.ഡി.എഫ് മികച്ച വിജയമാണ് നേടിയെടുത്തത്. എന്നാല്‍ സോളാര്‍ സമരത്തില്‍പ്പോലും എല്‍.ഡി.എഫിലെ മുന്നണിപ്പോരാളിയായിരുന്ന പ്രേമചന്ദ്രന്റെ മുന്നണിമാറ്റത്തില്‍ സ്തംഭിച്ചുപോയ സി.പി.എം കടുത്ത നിലപാടുമായി രംഗത്തുവരികയായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ ബേബിയുടെ പോസ്റ്റര്‍വരെ പതിച്ചുകഴിഞ്ഞ ശേഷമായിരുന്നു ആര്‍.എസ്.പി മുന്നണിമാറിയത്. ഇതാണ് സി.പി.എമ്മിനെ ഏറെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് കൊല്ലത്തെ മൂന്നു തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രേമചന്ദ്രനെതിരേ പരനാറി പ്രയോഗത്തിലൂടെ ആഞ്ഞടിച്ചു. പിണറായിയുടെ പ്രയോഗം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. സി.പി.ഐയുടെ മൂന്നു മണ്ഡലങ്ങളില്‍ മാത്രമായിരുന്നു അന്ന് എം.എ ബേബിക്ക് ലീഡ് ലഭിച്ചത്.


തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സി.പി.എമ്മിനെതിരേ സി.പി.ഐ പോലും രംഗത്തുവരികയും സി.പി.എമ്മിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരനാറി പ്രയോഗം ബോധപൂര്‍വമാണെന്ന് അന്നു പറഞ്ഞ പിണറായി വിജയന്‍ ആര്‍.എസ്.പിയുടെ നെറികേടിന് ഇതിലും മോശമായ പദപ്രയോഗമായിരുന്നു വേണ്ടിയിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. പരനാറി പ്രയോഗത്തെ ന്യായീകരിച്ചു പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം വരെ എഴുതിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച് പിണറായി വിശദീകരണം നടത്തുകയുമുണ്ടായി.


2014 തെരഞ്ഞെടുപ്പില്‍ പരനാറി പ്രയോഗത്തിലൂടെ ലഭിച്ച സഹതാപവും വോട്ടാക്കി മാറ്റാന്‍ ആര്‍.എസ്.പിക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷവും എന്‍.കെ പ്രേമചന്ദ്രനും സി.പി.എമ്മും ശീതസമരത്തിലായിരുന്നു. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിലടക്കം കൊണ്ടും കൊടുത്തും മുന്നേറിയ ആര്‍.എസ്.പിയും സി.പി.എമ്മും ഈ തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രനെതിരായ സംഘിയാരോപണത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. അതിനിടയിലാണ് മുഖ്യമന്ത്രി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.


മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്നതോടെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. നെറിയും നെറികേടും വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും ആ വാക്കുകള്‍ അവര്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രിക്കു പ്രേമചന്ദ്രന്‍ മറുപടി നല്‍കി. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഇന്നു മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി പദവിയിലിരുന്നുകൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ ഇത്തരത്തില്‍ വിമര്‍ശിക്കരുതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയിലും വിഷയം ചൂടുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago