HOME
DETAILS

കോഴിക്കോടിന് കുടിവെള്ളം; 65 ഏക്കറില്‍ ജലാശയമൊരുങ്ങുന്നു

  
backup
April 23 2017 | 00:04 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82



കോഴിക്കോട്: ജില്ലയ്ക്കാവശ്യമായ കുടിവെള്ളത്തിനായി 65 ഏക്കറില്‍ ജലാശയമെന്ന ആശയം യാഥാര്‍ഥ്യമാകുന്നു. ജലാശയ നിര്‍മാണവുമായി ബന്ധപ്പെട്ട് പാറോപ്പടി കണ്ണാടിക്കലിലെ നിട്ടൂര്‍ വയലിലും നെടുകുളം പുഞ്ചയിലും സര്‍വേ നടപടികള്‍ ആരംഭിച്ചു. പദ്ധതി നടത്തിപ്പിനായി 40 കോടിയുടെ രൂപരേഖ ബജറ്റില്‍ അവതരിപ്പിക്കുകയും 20 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മനുഷ്യനിര്‍മിതമായ വലിയ ജലാശയം എന്ന പദ്ധതി നടപ്പിലാകുന്നത്. സര്‍വേ പൂര്‍ത്തിയായാലുടന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.
65 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ഭൂമിയുടെ ലഭ്യതയനുസരിച്ച് ജലാശയം രൂപകല്‍പ്പന ചെയ്യാനാണ് തീരുമാനം. ജലാശയം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ ജലദൗര്‍ലഭ്യത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതില്‍ ജലലഭ്യതയുള്ള സ്ഥലമായതിനാല്‍ ഏതു വേനലിലിലും ഇവിടെ വെള്ളം കുറയാനിടയില്ല. ജലാശയം നിര്‍മിച്ച് ബാക്കിയുള്ള കരഭൂമിയില്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും. വരള്‍ച്ചാ കാലത്ത് നിലവില്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നത് മാനാഞ്ചിറയാണ്. വരുംകാലത്ത് മാനാഞ്ചിറ പര്യാപ്തമാകില്ലെന്ന ആശങ്കയിലാണ് വലിയ ജലാശയം എന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്.
രാജഭരണ കാലത്ത് നിര്‍മിതമായ കുളങ്ങള്‍ മാത്രമാണ് നിലവില്‍ കോഴിക്കോട്ടുള്ളത്. ഇതില്‍  കുറെയെണ്ണം നികത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതുതായി ജലാശയം നിര്‍മിക്കുന്നത്  ജലസംഭരണ മേഖലയില്‍ നൂതന നടപടിയാണ്. പുതിയ ജലാശയം നിര്‍മിക്കുന്നതോടെ സമീപ പ്രദേശത്തെ ജലലഭ്യത കൂടും. മഴക്കാലത്ത് പൂനൂര്‍ പുഴയില്‍ നിന്നുള്ള ജലവും ഇവിടെയെത്തും. വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളം കുറയുമ്പോള്‍ തിരിച്ച് പുഴയിലേക്ക് ജലാശയത്തിലെ വെള്ളം ഒഴുകിയെത്തും. മാലൂര്‍ കുന്നില്‍ നിന്നുള്ള മഴ വെള്ളവും ജലാശയത്തില്‍ സംഭരിക്കാന്‍ കഴിയും. മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
റീജ്യനല്‍ ടൗണ്‍പ്ലാനിങ് വിഭാഗമാണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. പരിസ്ഥിതിയ്ക്ക് അനുകൂലമായ നിര്‍മാണ രീതിയാണ് ജലാശയ നിര്‍മിതിയ്ക്ക്് സ്വീകരിക്കുക. വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഭിത്തി നിര്‍മിക്കും. നിര്‍മാണ പ്രവൃത്തി ജനകീയ പങ്കാളിത്തത്തോടെ നിര്‍വഹിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പൂര്‍ത്തീകരിക്കുന്ന മികച്ച സംരംഭമായി ഇതിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പതിറ്റാണ്ടുകളായി തരിശായി കിടന്ന വിശാലമായ തണ്ണീര്‍ത്തടം കൃഷിയ്ക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന വിധം സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം, ബയോപാര്‍ക്ക്, ബീച്ച് എന്നിവ പോലെ വിനോദ-വിശ്രമ കേന്ദ്രമാക്കി മാറ്റാനുള്ള നിര്‍മാണ പ്രവൃത്തികളും ജലാശയത്തോട് ചേര്‍ന്ന് നടത്തും. നിര്‍മാണ പ്രവൃത്തികള്‍ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലുള്ളതാകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള വയല്‍ പ്രദേശം മുന്‍കാലത്ത് നെല്‍കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു. കോഴിക്കോടിന്റെ ജലസുരക്ഷയ്‌ക്കൊരു  ജലാശയമെന്ന എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ആശയമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. പുഴയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. ജലാശയത്തോടനുബന്ധിച്ച് സോളാര്‍ പവര്‍പ്ലാന്റ്, കരകൗശല വിപണന കേന്ദ്രം, കഫ്റ്റീരിയ, ടോയ്‌ലെറ്റ് ബ്ലോക്ക്, നടപ്പാത, കളിസ്ഥലം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എയും റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുല്‍ മാലിക്കും സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  7 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago