HOME
DETAILS
MAL
മൂന്നാറില്‍ മുന്നോട്ട് തന്നെ; കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കാന്‍ റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശം
backup
April 23 2017 | 09:04 AM
തിരുവനന്തപുരം: സര്‍ക്കാരിനുള്ളില്‍ നിന്ന് തന്നെയുള്ള വിമര്‍ശനം തുടരുന്നതിനിടെ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശം.
കൈയേറ്റക്കാരില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും നടപടിയെടുക്കണം. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെ കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോവാനാണ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയില്‍ നിന്നുള്ള നിര്‍ദ്ദേശം.
കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കി ഓരോ ദിവസത്തെയും സംഭവങ്ങള്‍ മന്ത്രിയെ നേരിട്ട് അറിയിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ കൈയേറ്റമൊഴിപ്പിക്കലിന് നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ നിര്‍ത്തിവെച്ചിരുന്ന സര്‍വേ നടപടികള്‍ നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ ആരംഭിക്കും. കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കി ഓരോന്നും ഒഴിപ്പിക്കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."