HOME
DETAILS

വന്യമൃഗശല്യം തടയാന്‍ ആസാം മോഡല്‍ വൈദ്യുത വേലി നിര്‍മാണം കേരളത്തിലും

  
backup
July 16 2016 | 00:07 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b8%e0%b4%be

നിലമ്പൂര്‍: വന്യമൃഗശല്യം തടയാന്‍ റെയില്‍പ്പാളങ്ങളുപയോഗിച്ചുള്ള ആസാം മോഡല്‍ വൈദ്യുതവേലി നിര്‍മാണം പ്രായോഗികമാണെങ്കില്‍ കേരളത്തിലും നടപ്പാക്കുമെന്നു വനം മന്ത്രി കെ.രാജു നിയമസഭയില്‍ പി.വി. അന്‍വര്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കി. നിലമ്പൂര്‍ മേഖലയില്‍ വ്യാപകമായി വന്യമൃഗശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് നിലമ്പൂര്‍ എംഎല്‍എ. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.
മോശപ്പെട്ട പരിപാലനവും നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും കാരണം നിലവിലുള്ള വൈദ്യുതി വേലികള്‍ ഫലപ്രദമല്ലെന്നു സബ്മിഷന്‍ അവതരിപ്പിച്ച് പി.വി. അന്‍വര്‍ കുറ്റപ്പെടുത്തി. ബാറ്ററികളും സോളാര്‍ പാനലുകളും അനുബന്ധ ഉപകരണങ്ങളും മോഷണം പോകുന്നതു പതിവാണെന്നും എംഎല്‍എ പറഞ്ഞു.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല കൂടിയാലോചനാ യോഗം തിരുവനന്തപുരത്തു ചേരും. തുടര്‍ന്നു വനഭൂമിയുള്ള ജില്ലകളിലും പ്രതിരോധമാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍ ഇത്തരത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു യോഗം കൂടാനും ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നോര്‍ത്ത് ഡിവിഷനില്‍ 7.55 കിലോമീറ്ററും സൗത്ത് ഡിവിഷനില്‍ 10 കിലോമീറ്ററും സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നുണ്ട്. സൗത്തില്‍ 421 മീറ്റര്‍ കരിങ്കല്‍ മതിലും നിര്‍മാണത്തിലാണ്. രണ്ടു ഡിവിഷനിലും 10 വീതം ജീവനക്കാരെ എലഫന്റ് സ്‌ക്വാഡില്‍ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിന് വീഴ്ച സംഭവിച്ചു; സമ്മതിച്ച് തദ്ദേശവകുപ്പ്

Kerala
  •  2 months ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

National
  •  2 months ago
No Image

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

latest
  •  2 months ago
No Image

ഇന്ത്യ-പാക് സംഘർഷം: ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രം

National
  •  2 months ago
No Image

മുല്ലപെരിയാർ ഡാം സുരക്ഷ; മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

Kerala
  •  2 months ago
No Image

ശരീരത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ

International
  •  2 months ago
No Image

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 months ago
No Image

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

National
  •  2 months ago
No Image

ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!

Cricket
  •  2 months ago
No Image

ജാ​ഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി

uae
  •  2 months ago