HOME
DETAILS
MAL
യുവജനപക്ഷം എറണാകുളം ജില്ലാ കണ്വന്ഷന്
backup
July 10 2018 | 07:07 AM
പെരുമ്പാവൂര്‍: വര്‍ഗീയ ഫാസിസ്റ്റുകളും മയക്കുമരുന്നു മാഫിയകളും പിടിമുറുക്കിയ കലാലയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നിയമനിര്‍മാണം ഉണ്ടാകണമെന്ന് ജനപക്ഷം ചെയര്മാന് പി.സി ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. യുവജനപക്ഷം എറണാകുളം ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനപക്ഷം ജില്ലാ പ്രസിഡന്റ് എല്‍ദോസ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. സൈജോ ഹസ്സന് മുഖ്യപ്രഭാക്ഷണം നടത്തി. അലക്സ് കൊടിത്തോട്ടം, മുജീബ് അലി, സജി എബ്രഹാം, റിബോയ് ജോര്‍ജ്, ശരത് ശശിധരന്, ആഷിക് അനില്‍ ബേസില്‍ പോള്‍, അലക്സ് പോള്‍, വിഷ്ണു കുറുപ്പംപടി, ജോബ് വാഴക്കുളം, ജെസ്റ്റിന് അങ്കമാലി, സാദിഖ് അലി ജോക്സിന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."