മുത്വലാഖിനെ പഠിക്കാന്‍ വിമര്‍ശകര്‍ തയാറാകണം: ഐ.പി.സി വനിതാ ഫോറം
എളവള്ളി: അല്പജ്ഞാനികളാണ് മതത്തിന്റെ നിയമ വ്യവസ്ഥകളെ ചോദ്യം ചെയ്യാന്‍ മുതിരുന്നതെന്നും മുത്വലാഖിനെ കുറിച്ച് പഠിക്കാന്‍ വിമര്‍ശകര്‍ തയ്യാറാകണമെന്നും ബ്രഹ്മക്കുളം ഐ.പി.സി പഠന വേദി വനിതാ ഫോറം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
മലിനമായ ചുറ്റുപാടില്‍ നിന്ന് വിദ്യാര്‍ഥി സമൂഹത്തെ മുക്തമാക്കാന്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമെ കഴിയൂ എന്നതിനാല്‍ ഇത്തരം വേദികളില്‍ വിദ്യാര്‍ഥികളെ സജീവമാക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നജ്മ ജിംഷു ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ചെയര്‍പേഴ്സണ്‍ സൈനബ് അബ്ദുറഹ്മാന്റെ അധ്യക്ഷനായി. വിവിധ സെഷനുകളില്‍ അധ്യാപകരായ റജുല, ഹസീന സലീം, ഷീബ നബീല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സര്‍വിസില്‍ നിന്ന് വിരമിച്ച ഹഫ്സ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മര്‍യ്യം സുല്‍ത്താന, നൂര്‍ജ അബ്ദുറഹീം, ഫാത്വിമ അബ്ദുല്‍ റഹ്മാന്, സഫിയ ടീച്ചര്‍, ആയിശ നസ്റിന്, ഷൈല ഉബൈദ് , മിസ് രിയ ഷിഹാബ്, ഖൈറ റഷീദ്, സജന കബീര്‍, അനീഷ പി.എം, ഷാജിത ഹനീഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."