HOME
DETAILS

നിരീക്ഷകരെ പങ്കെടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടി യോഗം എട്ടിന്

  
backup
April 06 2019 | 06:04 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a

കണ്ണൂര്‍: തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ഏപ്രില്‍ എട്ടിനു വൈകിട്ട് അഞ്ചിന് നടക്കുമെന്നും കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.
പോളിങ് സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനു തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നു നിരീക്ഷകര്‍ അറിയിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലയില്‍ നടന്നുവരുന്ന ഒരുക്കങ്ങളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സംതൃപ്തി രേഖപ്പെടുത്തി.
ജനറല്‍ ഒബ്‌സര്‍വര്‍ ജൂലി സോണോവല്‍, പൊലിസ് ഒബ്‌സര്‍വര്‍ ഓം പ്രകാശ് ത്രിപാഠി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ജില്ലയില്‍ ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ വിശദീകരിച്ചു.
വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ജില്ലാതലത്തിലും നിയമസഭാ മണ്ഡലം തലത്തിലും നടത്തിയ പ്രചാരണത്തിനു ജനങ്ങളില്‍ നിന്നു മികച്ച സ്വീകാര്യതയാണു ലഭിച്ചതെന്നു കലക്ടര്‍ പറഞ്ഞു.പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ മതിയായ സുരക്ഷ ഉറപ്പക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തി. വിവിധ കാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ ഭയപ്പെടുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിനു പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ആവശ്യമെങ്കില്‍ ഇവരെ പൊലിസ് വാഹനത്തില്‍ വോട്ടുചെയ്യാന്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണു സ്വീകരിക്കുക. ഇവരെ നേരില്‍ സന്ദര്‍ശിച്ച് ആശങ്കയകറ്റാന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
കള്ളവോട്ടുകള്‍ തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കള്ളവോട്ടുകള്‍ തെളിയിക്കപ്പെടുന്ന ബൂത്തുകളില്‍ റീപോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളും. അംഗപരിമിതരായ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കുന്നതിനു വാഹനസൗകര്യം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇ.വി.എം വി.വി പാറ്റുകള്‍ ബന്ധപ്പെട്ട മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്ക് ഇന്നത്തോടെ മാറ്റും. അതിനുശേഷം അവ സീല്‍ ചെയ്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍, ചെലവ് നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും കലക്ടര്‍ വിശീകരിച്ചു. മൂന്നു സംഭവങ്ങളിലായി 4.85 ലക്ഷം രൂപ നിരീക്ഷണ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തിരുന്നു.മതിയായ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് അവ തിരികെനല്‍കി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് വിഭാഗവും റെയ്ഡുകള്‍ ശക്തമാക്കി.
മാധ്യമ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനും ഇലക്ട്രോണിക് മാധ്യമങ്ങളിലെയും സാമൂഹിക മാധ്യമങ്ങളിലെയും പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിനോടനുബന്ധിച്ച് എം.സി.എം.സി സെല്ലും മീഡിയ സെന്ററും പ്രവര്‍ത്തിച്ചുവരുന്നതായും കലക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago