HOME
DETAILS

ഭക്ഷണം കഴിച്ച ബില്ലിനെ ചൊല്ലി തര്‍ക്കം: സഊദിയില്‍ മലയാളി വെടിയേറ്റു മരിച്ചു

  
backup
July 16, 2016 | 5:41 AM

malayali-shot-dead-in-soudi-arabia

റിയാദ്: റസ്‌റ്റോറന്റില്‍ കഴിച്ച ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. തിരുവനന്തപുരം ആലംകോട് കൊച്ചുവിള തെഞ്ചേരിക്കോണം മാജിദാ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീവിയുടെയും മകന്‍ നസീര്‍ (45) ആണ് വെടിയേറ്റു മരിച്ചത്. സഊദിയിലെ റിയാദില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ ലൈലാ അഫിലാജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ലൈലാ അഫിലാജില്‍ നസീര്‍ നടത്തിവരുന്ന കഫ്തീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ സഊദി സ്വദേശികളായ നാലംഗ സംഘം പണം നല്‍കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍, പണം നല്‍കി മടങ്ങിയ സംഘം അര മണിക്കൂറിനകം തോക്കുമായി തിരിച്ചെത്തി നസീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന ആലംകോട് സ്വദേശികളായ നജീബ്, ഷെമീം, ആസിഫ് എന്നീ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ ദൃശ്യമായിരുന്നതിനാല്‍ ഉടന്‍ തന്നെ നാലു പ്രതികളെയും പൊലിസ് അറസ്റ്റു ചെയ്തതായാണ് വിവരം. 25 വര്‍ഷമായി ഗള്‍ഫില്‍ ജോലി നോക്കുന്ന നസീര്‍ സ്വന്തമായി ഹോട്ടല്‍ തുടങ്ങി പച്ച പിടിച്ചു വരുന്നതിനിടയിലാണ് ദാരുണ സംഭവം. ഏഴുമാസം മുമ്പാണ് നസീര്‍ നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം സഊദിയില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സീന. മക്കള്‍: മുഹമ്മദ് ആഷിഖ് ( 13), നെഹ്‌റാ നസീര്‍ (5), നസറി (3). സഹോദരങ്ങള്‍: അസീസ്, മാജിദ, റഫീക്ക്, നസീറ, ലത്തീഫ, സബൂറ, അസീന, നൗഷാദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

Kerala
  •  8 minutes ago
No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  15 minutes ago
No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  44 minutes ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  an hour ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  an hour ago
No Image

ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി 

Kerala
  •  an hour ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  an hour ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  an hour ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  2 hours ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  2 hours ago