പൂക്കോട് തടാകത്തിലെ കടലേലം ഡി.ടി.പി.സി നടപടിക്കെതിരേ ഹൈക്കോടതി ഇടപെടല്‍
വൈത്തിരി: ലേല നിബന്ധനകള്‍ക്ക് വിരുദ്ധമായ ഡി.ടി.പി.സി നടപടി ചോദ്യം ചെയ്ത കടയുടമക്കനുകൂലമായി ഹൈക്കോടതി ഉത്തരവ്.
പുതിയ ഉത്തരവുണ്ടാകുന്നതുവരെ നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോകാന്‍ വില്ലേജ് ക്രാഫ്റ്റ് ഷോപ്പുടമയെ ഹൈക്കോടതി അനുവദിച്ചു.
പൂക്കോട് തടാകം ഓഫിസിനോട് ചേര്‍ന്നുള്ള ഹാന്‍ഡി ക്രാഫ്ട് ഷോപ്പ് നിലവിലെ നടത്തിപ്പുകാരായ വില്ലേജ് ക്രാഫ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ 2,89,000 രൂപയാണ് മാസ വാടക നല്‍കുന്നത്. 2004 ല്‍ വെറും 750 രൂപ മാസവാടകക്കായിരുന്നു ഗാന്ധി ഗ്രാമം ഇവിടെ കട വാടകക്കെടുത്തിരുന്നത്. പിന്നീട് പല പ്രാവശ്യമായി വാടക വര്‍ധിപ്പിക്കുകയായിരുന്നു.
നോട്ടുനിരോധനം വന്ന സാഹചര്യത്തില്‍ കച്ചവടമാന്ദ്യം കാരണം ഇപ്പോഴുള്ള ഷോപ്പ് വലിയ വാടകക്ക് 13 ജീവനക്കാരുമായി നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് കട നടത്തിപ്പുകാര്‍ പറയുന്നു.
മറ്റാരും ലേലം കൊള്ളാന്‍ മുന്നോട്ടുവരാന്‍ തയാറില്ലാത്ത സാഹചര്യത്തിലാണ് ഷോപ്പുടമ ലേലത്തിന് മുന്നോട്ടുവരികയും വാടക കുറക്കാന്‍ അപേക്ഷിക്കുകയും ചെയ്തത്.
എന്നാല്‍ ഷോപ് വാടക മുപ്പതു ശതമാനം കൂട്ടി മൂന്നേമുക്കാല്‍ ലക്ഷമാക്കി ഉയര്‍ത്തുകയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയ്തത്. അപേക്ഷാ ഫിസും ഡെപ്പോസിറ്റ് തുകയും കുത്തനെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൂക്കോട് തടാകക്കരയിലെ ഷോപ്പിന്റെ ലേലം മുടങ്ങുകയായിരുന്നു.
വാടകതുക മൂന്നേമുക്കാല്‍ ലക്ഷമാക്കി ഉയര്‍ത്തിയത് സ്വീകാര്യമല്ലെന്നറിയിച്ചപ്പോള്‍ ഡി.ടി.പി.സി ഷോപ്പ് നടത്തുന്നതിന്റെ കാലാവധി ഒരു മാസത്തേക്ക് നീട്ടികൊടുക്കുകയും ലേലം റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് ഷോപ്പുടമ ലേല വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഡി.ടി.പി.സി തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."